Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല; പികെ അബ്ദുറബ്ബ് തിരൂരങ്ങാടിയില്‍ തുടരുമോ? പ്രതികരിക്കാതെ മുസ്ലിം ലീഗ്

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും നേതൃത്വം മാറ്റി നിര്‍ത്തുമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബ്. തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അബ്ദുറബ്ബ് മീഡിയ വണ്‍ ചാനലിനോട് പറഞ്ഞു. അബ്ദുറബ്ബ് ഉള്‍പ്പെടെ എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് മുസ്ലിം ലീഗ് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്നും പകരം യുവ നേതാക്കള്‍ക്ക് അഴസരം നല്‍കുമെന്നുമായിരുന്നു വാര്‍ത്തകള്‍.

18

മല്‍സര രംഗത്ത് നിന്ന് സ്വമേധയാ മാറി നില്‍ക്കേണ്ട ആവശ്യമില്ല. ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിന് വളരെ മുമ്പ് വിഷയം സ്ഥാനാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന പതിവ് ലീഗിലില്ല. പാര്‍ട്ടിയാണ് അന്തിമ തീരുമാനം എടുക്കുക എന്നും അബ്ദുറബ്ബ് പറഞ്ഞു.

മൂന്ന് തവണ മല്‍സരിച്ച എംഎല്‍എമാരെ ഇത്തവണ മാറ്റി നിര്‍ത്തുമെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രം ഇളവ് നല്‍കുമെന്നുമായിരുന്നു വാര്‍ത്തകള്‍. വികെ ഇബ്രാഹിംകുഞ്ഞ്, എംസി കമറുദ്ദീന്‍ എന്നിവര്‍ കേസില്‍പ്പെട്ടതിനാല്‍ മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേങ്ങര എംഎല്‍എ കെഎന്‍എ ഖാദര്‍, തിരൂര്‍ എംഎല്‍എ സി മമ്മൂട്ടി, മലപ്പുറത്തെ പി ഉബൈദുള്ള, മങ്കടയിലെ ടി അഹമ്മദ് കബീര്‍, മഞ്ചേരിയിലെ എം ഉമ്മര്‍ എന്നിവരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവില്ല എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അബ്ദുറബ്ബിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇതിനോട് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചിട്ടേയുള്ളൂ എന്നും ഇപ്പോള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത്.

എംകെ മുനീറിനെ തിരൂങ്ങാടിയില്‍ മല്‍സരിപ്പിച്ചേക്കുമെന്ന സൂചനകളുണ്ട്. അതേസമയം, മുതിര്‍ന്നവര്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് വരിക എന്നാണ് പുതിയ വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിവി അബ്ദുല്‍ വഹാബ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് സൂചന. എംഎസ്എഫ് നേതാവ് അഡ്വ. ഫാത്തിമ തഹ്‌ലിയ, നൂര്‍ബിന റഷീദ് എന്നിവര്‍ക്കും അവരസമുണ്ടാകുമെന്നും കേള്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+