രാജ്യത്തെ ഏറ്റവും വലിയ റിസര്‍ച്ച് ഫെലോഷിപ്പ് മലപ്പുറം സ്വദേശിക്ക്; ഫൈഹയെ അഭിനന്ദിച്ച് അബ്ദുറബ്ബ്
മലപ്പുറം: 55 ലക്ഷം രൂപയുടെ പൈം മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോഷിപ്പ് മലപ്പുറം വാഴക്കാട് സ്വദേശിനി ഫൈഹ മുജീബിന്. സാമൂഹിക-രാഷ്ട്രീയ കാരണങ്ങള്‍ പിന്നാക്കമായി പോയ ഒരു ജനതയുടെ കുതിച്ചു ചാട്ടത്തിന്റെ സൂചനയാണിതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. സ്കൂള്‍ പഠനത്തിന് അവസരം നഷ്ടമായ പൂര്‍വികര്‍, പഠനത്തേക്കാള്‍ മറ്റു പലതും വലിയ കാര്യമായി കണ്ടവര്‍.... പഴമയെ ഓര്‍ത്തെടുത്താണ് അബ്ദുറബ്ബ് ഫൈഹയുടെ വിജയവും അഭിനന്ദനവും പങ്കുവച്ചത്. എന്നാല്‍ എല്ലാത്തിനും മുസ്ലിം ലീഗ് നേതാക്കള്‍ നേട്ടം അവകാശപ്പെടുന്നതിനോട് യോജിക്കാനാകില്ല എന്ന കമന്റും അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയുണ്ട്. മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് നേടുന്ന മുന്നേറ്റത്തെ കുറിച്ചാണ് അബ്ദുറബ്ബിന്റെ കുറിപ്പ്. പൂര്‍ണരൂപം ഇങ്ങനെ....

അഞ്ചാം തരം പാസ്സായവരില്‍
ആറു പേര് മാത്രം മുസ്ലിം കുട്ടികള്‍,
മൊയ്തീന് കുട്ടി , മുഹമ്മദ്, കാസ്മി, കുഞ്ഞാലികുട്ടി..മറ്റൊരു മുഹമ്മദും..
പരപ്പനങ്ങാടി ബോര്‍ഡ് മാപ്പിള സ്കൂളിലെ
ഹെഡ്മാസ്റ്റര് കുഞ്ഞഹമ്മദ് മാഷ്
രണ്ടാമതൊന്നു ആലോചിച്ചു നിന്നില്ല.
ആ ആണ് കുട്ടികളെയും കൈപിടിച്ച് റെയില്‍വെ ചാമ്പ്രയിലൂടെ നേരെ നടന്നു, മിഷ്യന് സ്കൂളിലേക്ക്...
കയ്യില്‍ ഒരു ചൂരല്‍ വടിയുമുണ്ട്.
കുഞ്ഞഹമ്മദ് മാസ്റ്റര്‍ കുട്ടികളെയും
കൊണ്ട് മുന്നോട്ടു പോവുമ്പോഴാണ്
തുര്‍ക്കി തൊപ്പിയിട്ടയൊരാള് ചിരിച്ചു കൊണ്ട് എതിര്‍ദിശയില്‍ നിന്നും വരുന്നത് '
അയാള്‍ ആ കൂട്ടത്തിലെ
മുഹമ്മദിന്റെ ബാപ്പയായിരുന്നു.
'മാസ്റ്ററെ അവനെ സ്കൂളില്‍ ചേര്‍ക്കണ്ട,
എനിക്ക് വയസ്സായില്ലേ,
കൊപ്രക്കളം നോക്കാന്‍ അവനെ വേണം'
ആ പിതാവിന്റെ നിര്‍ബന്ധത്തിനു മുന്നില്‍
കുഞ്ഞഹമ്മദ് മാഷ് വഴങ്ങി..
ബാക്കിയുള്ള അഞ്ചു കുട്ടികളെയുമായി കുഞ്ഞഹമ്മദ് മാഷ് മിഷ്യന്
സ്കൂളിലേക്ക് നീങ്ങി.
മുഹമ്മദ് ബാപ്പയോടൊപ്പം
കൈപിടിച്ച് അഞ്ചപ്പുരയിലേക്കും....!
നന്മകള് ഒരുപാട് കാത്തു വെച്ചെങ്കിലും
ലക്ഷ്യം നേടാനറിയാതെ പോയ എന്റെ നാട്ടിലെ മുന്‍ തലമുറയെക്കുറിച്ചാണ്
മുകളില്‍ സൂചിപ്പിച്ചത്.
പരപ്പനങ്ങാടിയിലെ എന്നല്ല, വിശിഷ്യാ മലബാറിന്റെ അന്നത്തെ സാമൂഹ്യാവസ്ഥയായിരുന്നു ഇത്.
ആണ് കുട്ടികള്‍ക്ക് തുടര്‍പഠനവും, പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും
നല്കാന് ആളുകള്‍ മടിച്ച കാലം.
ബ്രിട്ടീഷ് കോളണി വാഴ്ചക്കെതിരായ പോരാട്ടങ്ങളും, പട്ടിണിയും മലബാറിനെ സാമൂഹ്യമായ ഈ പിന്നാക്കാവസ്ഥയിലേക്ക് നയിച്ചു.
കാലം ഏറെ മാറിയിരിക്കുന്നു, എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍
കുട്ടികള്‍ തുടര്‍ പഠനത്തിന് അര്‍ഹരാവുന്ന ജില്ലയാണിന്ന് മലപ്പുറം.
എസ് എസ് എല്‍ സിയും, പ്ലസ്ടുവും മാത്രമല്ല, ഉന്നത പഠന ഗവേഷണ രംഗത്ത്,
ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒക്കെ സമുദായത്തിന്റെ കുതിച്ചു ചാട്ടമാണ്!
രാജ്യത്തെ ഏറ്റവും വലിയ റിസര്‍ച്ച്
ഫെലോഷിപ്പാണ് കഴിഞ്ഞ ദിവസം
മലപ്പുറം വാഴക്കാട്ടുകാരി ഫൈഹ
മുജീബിനെ തേടിയെത്തിയത്.
പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍
പഠനം പൂര്‍ത്തിയാക്കി 55 ലക്ഷം
രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ്
റിസര്‍ച്ച് ഫെലോഷിപ്പ് നേടുക വഴി
ഫൈഹ മുജീബ് ഒരു ദേശത്തിന്റെ
അഭിമാനമായിരിക്കുന്നു.
പിന്കുറി:
കുട നന്നാക്കുന്നവരെയും, ചെരുപ്പ് തുന്നുന്നവരെയും അറബി അധ്യാപകരാക്കുന്നു എന്ന് ആരോപണം വന്നപ്പോള്‍ സി എച്ച് അടങ്ങിയില്ല. അവരുടെ മക്കളെ ഡോക്ടറും, എന്‍ജിനീയറും, ഉന്നത ഗവേഷണ പഠനത്തിന്
പ്രാപ്തരാക്കലാണ് അടുത്ത പരിപാടിയെന്നായിരുന്നു സീ എച്ചിന്റെ മറുപടി.
സി.എച്ചിന്റെ ആ സ്വപ്നം പൂവണിയുമ്പോള്
ഫൈഹമാരെക്കുറിച്ചോര്ത്ത് നമുക്കും
സന്തോഷിക്കാം.
പി.കെ.അബ്ദുറബ്ബ്
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications