എ വിജയരാഘവന്‍ ഡിജിപി ആണോ; രൂക്ഷ പ്രതികരണവുമായി പികെ ബഷീര്‍
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ഏറനാട് എംഎല്‍എ പികെ ബഷീര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയം ജനങ്ങള്‍ തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ 12 എംഎല്‍എമാരെ ജയിലിലടയ്ക്കുമെന്ന് പറയുന്ന സിപിഎം നേതാവ് എ വിജയരാഘവനാണോ കേരളത്തിലെ ഡിജിപി എന്ന് പികെ ബഷീര്‍ ചോദിച്ചു.
Recommended Video


തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം യുഡിഎഫ് നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 95 തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തും. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം ഒരുമിച്ച് ജയിച്ചുകയറുമെന്നും പികെ ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ നാലര വര്‍ഷത്തിലധികമായി ജനദ്രോഹ നയങ്ങള്‍ തുടര്‍ന്ന സര്‍ക്കാരാണിത്. തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. സര്‍വത്ര അഴിമതിയാണ്. പാവപ്പെട്ടവന് വീട് പോലും നല്‍കിയില്ല. ഇതിനെല്ലാമെതിരായ വിധിയെഴുത്താണ് നടക്കാന്‍ പോകുന്നത്. പാവപ്പെട്ട ചെറുപ്പക്കാര്‍ കൊല ചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് നീതി തടയാന്‍ വേണ്ടി സുപ്രീംകോടതിയില്‍ പോകുന്നു. നീതി നിഷേധിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് അഭിഭാഷകരെ വെച്ച് കേസ് നടത്തുന്നുവെന്നും പികെ ബഷീര്‍ പറഞ്ഞു.
മൊടവണ്ണ പാലത്തിനെതിരെ രംഗത്തുവന്നത് ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കൂടുതല്‍ ഫണ്ട് നല്‍കിയത് എംഎല്‍എ ഫണ്ടില്‍ നിന്നാണ്. എംഎല്‍എ ഫണ്ട് അനുവദിക്കുന്നതിന് മുസ്ലിം ലീഗുകാരുടെ കത്ത് വേണമെന്ന് പറയാന്‍ ഞാന്‍ സിപിഎമ്മുകാരനല്ലെന്നും ഫണ്ട് അനുവദിക്കുന്നതില്‍ യാതൊരു വേര്‍ത്തിരിവും കാണിച്ചിട്ടില്ലെന്നും പികെ ബഷീര്‍ എംഎല്‍എ വിശദീകരിച്ചു.












Click it and Unblock the Notifications