Get Updates
Get notified of breaking news, exclusive insights, and must-see stories!

2016 ൽ താനൂർ കൈവിട്ടത് ഇക്കാരണം കൊണ്ട്.. ഇക്കുറി അട്ടിമറി; തിരിച്ച് പിടിക്കുമെന്ന് ആവർത്തിച്ച് ഫിറോസ്

മലപ്പുറം; 54 കൊല്ലം തുടർച്ചയായി മുസ്ലീം സ്ഥാനാർത്ഥികൾ മാത്രം ജയിച്ച മണ്ഡലമാണ് താനൂർ. 2016 ലാണ് അട്ടിമറി വിജയത്തിലൂടെ ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ മണ്ഡലം പിടിച്ചെടുക്കുന്നത്. ഇക്കുറിയും മണ്ഡലത്തിൽ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് അബ്ദുറഹ്മാന്റെ അവകാശവാദം. എന്നാൽ ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കുമെന്നാണ് ലീഗ് സ്ഥാനാർത്ഥി പികെ ഫിറോസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ പരാജയം രുചിക്കാൻ ഇടയാക്കിയ കാര്യമെന്താണെന്നും ഫിറോസ് വ്യക്തമാക്കുന്നു.

 അട്ടിമറി വിജയം

അട്ടിമറി വിജയം

രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിക്കുന്ന അട്ടിമറി വിജയമായിരുന്നു 2016 ൽ വി അബ്ദുറഹ്മാൻ താനൂരിൽ നേടിയത്. സിറ്റിംഗ് എംഎൽഎയായിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കായിരുന്നു മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത്.ഇത്തവണയും വൻ വിജയ പ്രതീക്ഷയിലാണ് ഇടതുമുന്നണി ഇവിടെ.

5000 വോട്ടിന്റെ ഭൂരിപക്ഷം

5000 വോട്ടിന്റെ ഭൂരിപക്ഷം

കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ അബ്ദുറഹ്മാനെ തുണയ്ക്കുമെന്ന് നേതൃത്വം കരുതുന്നു. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ ഇപ്രാവശ്യവും കോണ്‍ഗ്രസിലേയും ലീഗിലേയും ഒരു വിഭാഗം തന്നെ സഹായിച്ചിട്ടുണ്ടെന്നും അബ്ദുറഹ്മാൻ അവകാശപ്പെടുന്നുണ്ട്. അതേസമയം എന്തൊക്കെ സംഭവിച്ചാലും ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കുമെന്ന് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി പികെ ഫിറോസ് അവകാശപ്പെടുന്നത്.

കാരണം ഇതാണ്

കാരണം ഇതാണ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം മുന്നണിക്ക് അകത്തുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നുവെന്ന് ഫിറോസ് പറയുന്നു. ലീഗും കോൺഗ്രസും തമ്മിൽ ചില പഞ്ചായത്തുകളിൽ ശക്തമായ ഭിന്നതയിലായിരുന്നു. പ്രത്യേകിച്ച് പൊൻമുണ്ടം, ചെറിയമുണ്ടം തുടങ്ങിയ പഞ്ചായത്തുകളിൽ.

പരീക്ഷണം എന്ന നിലയ്ക്ക്

പരീക്ഷണം എന്ന നിലയ്ക്ക്

എന്നാൽ ഇത്തവണ സ്ഥിതി മാറി. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ശക്തമായ മുന്നണി സംവിധാനത്തിലായിരുന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം. യുഡിഎഫിന് അനുകൂലമാണെന്ന് കരുതുന്ന ഒരു പ്രധാന ഘടകം കൂടിയാണിതെന്നും ഫിറോസ് പറഞ്ഞു. 2016 ൽ ഒരു പരീക്ഷണം എന്ന നിലയിലാണ് ഇടതുപക്ഷത്തെ ജനം തിരഞ്ഞെടുത്തത്. എന്നാൽ ഇത് തെറ്റായിരുന്നുവെന്ന് ജനത്തിന് ബോധ്യപ്പെട്ടെന്നും ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ 32,166 വോട്ടുകളുടെഭൂരിപക്ഷമാണ് യുഡിഎഫിന് മണ്ഡലത്തിൽ ലഭിച്ചത്. ഇക്കുറി ഇടത് തരംഗം ആഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും 19,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. താനൂര്‍ നഗരസഭയും താനാളൂര്‍, പൊന്‍മുണ്ടം ഒഴൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് താനൂർ മണ്ഡലം. ഇതില്‍ താനാളൂരില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മുൻതൂക്കമുള്ളത്.

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2
    വെറും ഒരു മണ്ഡലം

    വെറും ഒരു മണ്ഡലം

    അതുകൊണ്ട് തന്നെ മികച്ച ഭൂരിപക്ഷത്തിൽ തവനൂർ തിരിച്ച് പിടിക്കാൻ സാധിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും പികെ ഫിറോസ് പ്രതികരിച്ചു. അതേസമയം ഇത്തവണ മലപ്പുറത്ത് മുഴുവൻ മണ്ഡലങ്ങളിലും വിജയിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. തവനൂർ മാത്രമാണ് എൽഡിഎഫ് ഇക്കുറി ഉറച്ച മണ്ഡലമായി ജില്ലയിൽ കണക്കാക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+