താനൂരില്‍ ചിത്രം മാറുന്നു... നിറഞ്ഞാടി പികെ ഫിറോസ്; കോണ്‍ഗ്രസ് ആവേശത്തില്‍, 2016ല്‍ തോറ്റതിന് കാരണം...
മലപ്പുറം: 2016ല്‍ തോറ്റ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹൈദരലി തങ്ങളും മുനവ്വറലി തങ്ങളും നല്‍കിയ നിര്‍ദേശം കണക്കിലെടുത്ത് താനൂരിലേക്ക് എത്തിയ ഫിറോസിന് ആദ്യ ദിനങ്ങളില്‍ ഒരു അപരിചിതന്റെ വേഗതക്കുറവുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
കുട്ടി അഹമ്മദ് കുട്ടിയെയും മറ്റും കണ്ട് രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങിയ ഫിറോസിന് അന്നുണ്ടായിരുന്നത് താനൂരിനെ കുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങള്‍ മാത്രം. ഇന്ന് മണ്ഡലത്തിന്റെ മുക്കുമൂലകളില്‍ അദ്ദേഹം ഓടിയെത്തുകയാണ്. ഇതില്‍ രണ്ടു സൂചകളാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വായിച്ചറിഞ്ഞ നാട്
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍, പിറന്ന നാടിന് വേണ്ടി ജീവന്‍ ത്യജിച്ച മഹാരഥന്‍മാരുടെ കഥകള്‍, മുസ്ലിം പണ്ഡിതന്മാരുടെ സാന്നിധ്യം, മതസൗഹാര്‍ദ്ദത്തിന്റെ ഐക്യകാഹളം മുഴങ്ങുന്ന ആഘോഷങ്ങള്‍ തുടങ്ങി താനൂരിനെ കുറിച്ച് വായിച്ചറിഞ്ഞ അറിവുകളുമായെത്തിയ പികെ ഫിറോസിനെ ഒരു തവണ എംകെ മുനീര്‍ വിളിച്ചിരുന്നു.

മുനീറിന്റെ വാക്കുകള്‍
എംകെ മുനീറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയയെ നിയമസഭയിലേക്ക് വിജയിപ്പിച്ച നാടാണ് താനൂര്‍. അതുകൊണ്ടുതന്നെ താനൂരിലെ തിരഞ്ഞെടുപ്പില്‍ മുനീറിന് പറയാന്‍ ഏറെയുണ്ടാകും. പിതാവിനെ സ്‌നേഹിച്ച നാട്ടുകാര്‍ നിങ്ങളെ കൈവിടില്ല എന്ന മുനീറിന്റെ വാക്കുകള്‍ ഫിറോസിന് ആത്മവിശ്വാസം പകരുന്നതായിരുന്നു.

2016ല്‍ തോല്‍ക്കാന്‍ കാരണം
താനൂരില്‍ 2016ല്‍ എന്തുകൊണ്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി തോറ്റു എന്ന് ചോദിച്ചാലും കൃത്യമായ മറുപടിയുണ്ട് പികെ ഫിറോസിന്. അന്ന് യുഡിഎഫിലുണ്ടായിരുന്ന അനൈക്യമാണ് ഇടതുപക്ഷത്തിന് നേട്ടമായതെന്ന് ഫിറോസ് പറയുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് ആവേശത്തില്‍
പൊന്മുണ്ടം കോണ്‍ഗ്രസ് ഇപ്പോഴില്ല എന്നാണ് പികെ ഫിറോസ് പറയുന്നത്. മാത്രമല്ല, പൊന്മുണ്ടം, ചെറിയമുണ്ടം ഭാഗങ്ങളില്‍ തനിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസുകാരാണ് എന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ് എന്നും അദ്ദേഹം പറയുന്നു. ഇത്തവണ ഒറ്റക്കെട്ടായതിനാല്‍ വിജയം യുഡിഎഫിന് ഉറപ്പാണ് എന്നതാണ് ഫിറോസിന്റെ പ്രതികരണം.

വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന്
2016ല്‍ ഇടതു സ്ഥാനാര്‍ഥി വി അബ്ദുറഹമാന്‍ മണ്ഡലത്തിലുള്ളവര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതൊന്നും നടപ്പാക്കിയില്ല എന്നാണ് ഫിറോസിന്റെ ആരോപണം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് വിവരിച്ചാണ് ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. ഒരു കാര്യം വ്യക്തമാണ്. ഇത്തവണ ഇരുകക്ഷികളും കഠിനാധ്വാനം ചെയ്യുന്നുണ്ട്.

ചൂടുപിടിച്ച പ്രചാരണം
വീടുകള്‍ കയറിയുള്ള പ്രചാരണമായിരുന്നു പികെ ഫിറോസ് ആദ്യം നടത്തിയത്. മുതിര്‍ന്ന വ്യക്തികളെ കണ്ട ശേഷം കുടുംബ യോഗങ്ങളിലും പൊതുയോഗങ്ങളിലും സംബന്ധിച്ചു. ഇപ്പോള്‍ പ്രചാരണ വാഹനങ്ങള്‍ സജീവമായിട്ടുണ്ട്. ആദ്യം മന്ദഗതിയിലായിരുന്ന മുസ്ലിം ലീഗ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്നു. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ നിറയെ.

പഴയ കാലമല്ല, താനൂര്‍ മാറി
മുമ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ ആ സ്ഥാനാര്‍ഥി ഉറപ്പായും ജയിക്കുന്ന മണ്ഡലമായിരുന്നു താനൂര്‍. ഇന്ന് കാലം മാറി. കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ജനങ്ങള്‍ മാറി ചിന്തിച്ചു എന്ന സൂചനയാണിത്. ഇതാകട്ടെ മുസ്ലിം ലീഗിനെ ആശങ്കയിലാക്കുന്നു. അതുകൊണ്ടുതന്നെയാണ് പികെ ഫിറോസും കൂട്ടരും മണ്ഡലം പിടിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നത്.

അറബിക്കടലില്‍ എറിയും
ഇത്തവണ ജയിക്കുമെന്ന് ഉറപ്പാണ് എന്ന് ഫിറോസ് പറയുന്നു. ഇടതുപക്ഷത്തെ ജനം അറബിക്കടലില്‍ എറിയുമെന്നും അദ്ദേഹം ആവേശം കൊള്ളുന്നു. എന്നാല്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട് എന്ന വിവരവും പുറത്തുവരുന്നു. ചെറുകക്ഷികള്‍ക്ക് ഇത്തവണ സ്ഥാനാര്‍ഥിയില്ലാത്തതാണ് ചര്‍ച്ചയാകുന്നത്. ഇവരുടെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന നിര്‍ണായക ചോദ്യം ബാക്കിയാണ്.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications
