• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടത് മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല; നടക്കുന്നത് യുപിഎ യും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യും തമ്മിലുള്ള പോരാട്ടമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  • By Desk

മലപ്പുറം: വരാന്‍ പോവുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ യും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യും തമ്മിലുള്ള പോരാട്ടമായതിനാല്‍ ഇടത് മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂരില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മില്ലത്ത് പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പിന്റെ ഗൗരവവും പ്രസക്തിയും സി.പി.എം ഇത് വരെ ഉള്‍ക്കൊണ്ടിട്ടില്ല എന്നതിന് തെളിവാണ് അവരുടെ സ്ഥാനാര്‍ഥി നിര്‍ണയമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു.

PK Kunhalikutty

എസ്പി.കുഞ്ഞമ്മദ് പേരാമ്പ്ര ഡോ. വി.പി.അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണൂര്‍, കെ.കോയ കുട്ടി ഹാജി, കെ.കുട്ട്യാലി ഹാജി, കെ.ടി.കുഞ്ഞാപ്പുട്ടി ഹാജി, കെ.കലാം, സി.സി.അമീറലി, ടി.പി.ഹസൈന്‍, ഗുലാം ഹസന്‍ ആലംഗീര്‍, കെ.ടി.അബൂബക്കര്‍, എ.മുഹമ്മദലി ഹാജി, യു.പി.മുഹമ്മദ്, പി.കെ.മുഹമ്മദ്, മുഹമ്മദ് ഹസന്‍, കെ.കെ.മുസ്തഫ, പൂങ്ങാടന്‍ സൈതലവി പ്രസംഗിച്ചു.

മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

Malappuram

English summary
PK Kunhalikutty against LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X