മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓര്‍മയില്‍ അങ്ങനെയൊരു സംഗതിയില്ല; ബിജെപി ചര്‍ച്ചയില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

മലപ്പുറം: ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തള്ളി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സികെ പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണം. തന്റെ ഓര്‍മയില്‍ അങ്ങനെയൊരു ചര്‍ച്ചയേയില്ല. ഓര്‍മയില്‍ ഇല്ലാത്ത പഴങ്കതഥകളാണിതെല്ലാം. സിപിഎം-ബിജെപി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നുണ്ട്. പത്മനാഭന്റെ പ്രസ്താവന ബിജെപി-സിപിഎം ധാരണയുടെ ഭാഗമാണ്. യുഡിഎഫ് ആണ് അവരുടെ പൊതു ശത്രുവെന്നും അതിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി മാതൃഭൂമിയോട് പറഞ്ഞു.

-

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സികെ പത്മനാഭന്‍. 1991ന് ശേഷം 2001ലും യുഡിഎഫ് നേതാക്കള്‍ ബിജെപിയുമായി വോട്ട് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് പത്മനാഭന്‍ പറയുന്നത്. കാസര്‍കോട് വച്ചാണ് ചര്‍ച്ച നടന്നത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് വന്നത്. താനും പിപി മുകുന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു എന്നും പത്മനാഭന്‍ പറയുന്നു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല

കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വോട്ട് ചോദിക്കാന് വരികയും പിന്നീട് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാന്‍ തങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് യുഡിഎഫിന്റെ പതിവ് എന്നും പത്മനാഭന്‍ കുറ്റപ്പെടുത്തുന്നു.

പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കടുത്ത മുസ്ലീം വിരുദ്ധതയുമായി ബി. ഗോപാലകൃഷ്ണന്‍ | Oneindia Malayalam

Malappuram
English summary
PK Kunhalikutty response to CK Padmanabhan allegation about UDF-BJP Talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X