മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവള ഇന്ധന നികുതി ഏകീകരണം; യുഡിഎഫിന്റെ സമ്മർദ്ദ ഫലം, നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിച്ചിരിച്ച നടപടി അഭിമാനാര്‍ഹമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വിമാനത്താവള ഇന്ധന നികുതി ഏകീകരണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന തീരുമാനമാണിത്. തീരുമാനം പ്രവാസികള്‍ക്ക് ഏറെ ഗുണംചെയ്യും, ഈ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാരില്‍ യു.ഡി.എഫ് വളരെ വലിയ സമ്മര്‍ദമാണ് ചെലുത്തിയത്. 27ശതമാനമെന്ന ഭീമമായ നികുതിയാണ് അഞ്ചായി കുറയുന്നത്.

<strong>ആലപ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അ‍ഴിഞ്ഞാട്ടം; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 20 ലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു!!</strong>ആലപ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അ‍ഴിഞ്ഞാട്ടം; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 20 ലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു!!

വിഷയത്തിന്റെ ഗൗരവ്വം കണക്കിലെടുത്ത് കരിപ്പൂര്‍ വിമാനത്തവള ഉപദേക സമിതി ചെര്‍മാന്‍ എന്ന നിലയില്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് നികുതി ഇളവിന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോഴിക്കോട് എം.പി. എം.കെ.രാഘവന്‍, പ്രദേശത്തെ എം.എല്‍.എ മാരായ ടി.വി.ബ്രാഹിം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുടങ്ങയിവരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന് പുറമെ നികുതി ഭാരം കുറയ്ക്കാന്‍ നിയമപരമായ നടപടികള്‍ക്കൊപ്പം സമര പരിപാടികളും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെയും എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചിരുന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് വിമാനത്താവള പരിസരത്ത് ഫെബ്രുവരി ഒമ്പതിന് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തുന്നതിനും ടി.വി.ഇബ്രാഹിം എം.എല്‍.എ കോടതിയെ സമീപ്പിക്കാനും തീരുമാനിച്ചിരുന്നു.

PK Kunhaliukutty and Pinarayi Vijayan

സംസ്ഥന സര്‍ക്കാരിന്റെ പരിധിയിലുളള വിഷയമായതിനാല്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെല്ലാം ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചതിന്റെ ഫലമാണ് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഫെബ്രുവരി ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ സമരം മാറ്റി വെക്കും. കരിപ്പൂര്‍ വിമാനത്താവളം പൊതുമേഖലാ സ്ഥാപനമായതിനാല്‍ കണ്ണൂരിന് നല്‍കിയ ഒരു ശതമാനം കോഴിക്കോടിനും നല്‍കണമെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ഇതിനാല്‍ കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ വിമാനത്തവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്തവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നത്. കണ്ണൂരിന് മാത്രമായി 28ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധന നികുതി കുറച്ചത് കേരളത്തിലെ മറ്റുവിമാനത്തവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തും, ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്, ഇതില്‍ ഒട്ടേറെ വിജയവും ഉണ്ടായിട്ടുണ്ട്, ഈഅവസരത്തിലാണ് സംസ്ഥാന സര്‍ക്കാറില്‍നിന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി നിവേദനത്തില്‍പറഞ്ഞിരുന്നു.

കണ്ണൂര്‍, കോഴിക്കോട് വിമാനത്തവളങ്ങള്‍ തമ്മില്‍ വലിയ ദൂരമില്ല, ഇതിനാല്‍ കണ്ണൂരിലെ ഇന്ധന നികുതി കോഴിക്കോട് വിമാനത്തവളത്തിലെ അഭ്യന്തര സര്‍വ്വീസുകളെ കാര്യമായി ബാധിക്കും, നിലവില്‍തന്നെ പല അഭ്യന്തര സര്‍വ്വീസുകളും കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം തുങ്ങിയിട്ടുണ്ട്, കോഴിക്കോടുനിന്നുള്ള യാത്രക്കാരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്, ഈസാഹചര്യത്തില്‍ കണ്ണൂരിന് നല്‍കിയ നികുതിയിളവ് അടുത്ത പത്തുവര്‍ഷത്തേക്ക് കരിപ്പൂര്‍ വിമാനത്തവളത്തിനുകൂടി നല്‍കണം, കണ്ണൂര്‍ വിമാനത്തവളം പൊതുസ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരിപ്പൂര്‍ പൂര്‍ണമായും പൊതുമേഖലയിലുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏതുവിധേനയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് പൊതുനയമായതിനാല്‍ നികുതിയിളവ് നല്‍കാന്‍ ഇടപെടലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

Malappuram
English summary
PK Kunhalikutty's comment about Airpot fuel tax integration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X