മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികയുടെ ആത്മഹത്യ; സാക്ഷര കേരളത്തിന് അപമാനം, രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം; പഠിക്കാൻ സാഹചര്യമില്ലാത്തതിന്റെ മനോവിഷമം മൂലം ഒരു വിദ്യാർത്ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി.കൃത്യമായ ഏകോപനമോ, ചർച്ചകളോ ഇല്ലാതെ തീരുമാനങ്ങളെടുക്കുമ്പോഴുണ്ടാകുന്ന പരാജയങ്ങളിൽ നിന്ന് ഇനിയെങ്കിലും സർക്കാർ പാഠം പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിനിയുടെ അകാലവേർപാടിൽ അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബത്തിനുണ്ടായ നഷ്ടത്തിലും, അവരുടെ ദു:ഖത്തിലും പങ്കുചേരുന്നതായും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോസ്റ്റ് വായിക്കാം

08-1491651184-kunjalikutty-

മലപ്പുറം, വളാഞ്ചേരിയിലെ ദേവിക എന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ അകാലവേർപാടിൽ എന്റെ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബത്തിനുണ്ടായ നഷ്ടത്തിലും, അവരുടെ ദു:ഖത്തിലും ഞാനും പങ്കുചേരുന്നു. പഠിക്കാൻ സാഹചര്യമില്ലാത്തതിന്റെ മനോവിഷമം മൂലം ഒരു വിദ്യാർത്ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ നമ്മുടെ സർക്കാരെടുക്കുന്ന ഓരോ തീരുമാനവും നമുക്ക് നഷ്ടപ്പെടുത്തുന്നത് ഇതുപോലുള്ള വിലപ്പെട്ട ജീവനുകളാണ്.

കൃത്യമായ ഏകോപനമോ, ചർച്ചകളോ ഇല്ലാതെ തീരുമാനങ്ങളെടുക്കുമ്പോഴുണ്ടാകുന്ന പരാജയങ്ങളിൽ നിന്ന് ഇനിയെങ്കിലും സർക്കാർ പാഠം പഠിക്കണം. ആ കുടുംബത്തിനു വന്ന നഷ്ടം നികത്താനാവുന്നതല്ല. എങ്കിലും ആശ്വാസമാകുന്ന സഹായങ്ങൾ എത്രയും പെട്ടന്ന് ലഭ്യമാക്കണം. വിദ്യാഭ്യാസം മൗലികാവകാശമായ സംസ്ഥാനത്താണ് ഇതുപോലൊരു ദാരുണ സംഭവം എന്നത് ഏവരെയും ഇരുത്തി ചന്തിപ്പിക്കുന്നതാണ്. എല്ലാവിഭാഗം വിദ്യാർത്ഥികളെയും ചേർത്തുനിർത്തി ഓൺലൈൻ വിദ്യാഭ്യാസം എത്തിക്കാനുള്ള ത്വരിത നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം.

Recommended Video

cmsvideo
ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നിൽ എംഎസ്എഫിന്‍റെ സമരം

ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് എം എസ്‌ എഫ് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾക്ക് മുൻപിൽ നടത്തിയ പ്രതിഷേധ സമരങ്ങളെ പോലീസ് ലാത്തികൊണ്ട് അടിച്ചൊതുക്കുന്നതാണ് വിദ്യാർത്ഥി സമൂഹത്തിന് കാണാൻ കഴിഞ്ഞത്, ഇത് പ്രതിഷേധാർഹമാണ്.

രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻരണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ

Malappuram
English summary
PK Kunjalikkutty about devika death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X