കെഎസ്എഫ്ഇ വിജിലൻസ് പരിശോധന: സിപിഎമ്മിൽ ഭിന്നത രൂക്ഷമെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സിപിഎമ്മിൽ ഭിന്നത രൂക്ഷമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നും ഇതിന്റെ തെളിവാണ് കെഎസ്എഫ്ഇ വിജിലൻസ് പരിശോധനാ വിവാദമെന്നുമാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
മുന്നണി മാറ്റത്തിന്റെ തുടക്കമാവുമോ? കോട്ടയത്ത് ജോസിനെതിരെ എന്‍സിപി നേതാവിന് പിന്തുണയുമായി യുഡിഎഫ്
മോങ്ങാനിരുന്ന ഐസകിന്റെ തലയിൽ തേങ്ങ വീണു എന്നപോലെയായി കെഎസ്എഫ്ഇ വിവാദങ്ങളെന്നും അദ്ദേഹം പരിസഹിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണെന്നും വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്തെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയായിരുന്നു. സിപിഎമ്മിലെ ഭിന്നതയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കെഎസ്എഫ്ഇയിൽ വിജിലൻസ് പരിശോധന നടത്തിയതിനെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി ധനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. വിജിലൻസ് പരിശോധന നടത്തിയ സംഭവത്തിൽ ധമന്ത്രി നടത്തിയ പരസ്യ പ്രസ്താവനകൾക്കെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.
നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍