• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിഷു ദിനത്തിലും പ്രചാരണത്തിന് അവധിയില്ല; കുഞ്ഞാലിക്കുട്ടിയുടെ ആഘോഷം വോട്ടർമാർക്കൊപ്പം

  • By Desk

മലപ്പുറം: വിഷുവിനും തെരഞ്ഞെടുപ്പ് പ്രചരണം പരമാവധി മുതലെടുത്ത് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി, വിഷു ആഘോഷിക്കുന്ന ഹൈന്ദവ വീടുകളിലെത്തിയാണ് കുഞ്ഞാലിക്കുട്ടി വിഷു ആഘോഷിച്ചത്. ഡോ. വിനയകുമാറിന്റെ വീട്ടിലെത്തി ആഘോഷം ഗംഭീരമാക്കി. കുടുംബത്തോടൊപ്പം സെല്‍ഫികള്‍ക്കും നിന്നു കൊടുത്താണ് കുഞ്ഞാലിക്കുട്ടി മടങ്ങിയിയത്.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുതല്‍ കൂട്ടാവുമെന്ന് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടിഎം തോമസ് ജേക്കബിന്റെ ഭാര്യ ജെയിസി ജേക്കബ് പറഞ്ഞു. മേലാറ്റൂര്‍ പഞ്ചായത്തിലെ ഒലിപ്പുഴയില്‍ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Read More: തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാന പെരുമഴയുമായി രാഷ്ട്ട്രീയ പാർട്ടികൾ, പ്രകടന പത്രിക പറയുന്നത് ഇങ്ങനെ

കുടുംബപരമായി പതിറ്റാണ്ടുകളുടെ സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി മതേതര ഇന്ത്യക്ക് പ്രതീക്ഷയാണ്. ഐടി രംഗത്ത് അടക്കം വിസ്മയിപ്പിക്കുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കിയ അദ്ദേഹത്തിന് ഭാവി ഇന്ത്യക്കായും സംഭാവനകള്‍ നിര്‍വഹിക്കാനാവുമെന്നും അവര്‍ പറഞ്ഞു. മകള്‍ അമ്പിളി ജേക്കബും ചടങ്ങില്‍ പങ്കെടുത്തു.

വള്ളുവനാടന്‍ നഗര ഗ്രാമന്തരങ്ങളില്‍ അവേശം നിറച്ചായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പര്യടനം. എടയാറ്റൂര്‍, കിവക്കുംപാടം, ഉച്ചരക്കടവ്, പുത്തന്‍പള്ളി, ചെമ്മാണിയോട്, വേങ്ങൂര്‍, ചുങ്കം, മണ്ണാര്‍മല പള്ളിപ്പടി, പീടികപ്പടി, ഈസ്റ്റ് മണ്ണാര്‍മല, പച്ചീരി, മേല്‍കുളങ്ങര, വെട്ടത്തൂര്‍, എഴുതല എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിഞ്ഞു.

തുടര്‍ന്ന് വൈകീട്ട് നാലിന് ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമലയില്‍ നിന്നും പര്യടനം പുനരാരംഭിച്ചു. തുടര്‍ന്ന് എടായിക്കല്‍, വാഴേങ്കട, ബിഡാത്തി, വട്ടപ്പറമ്പ്, പാറക്കണ്ണി, കാമ്പ്രം, ആലിപ്പറമ്പ് ഹൈസ്‌കൂള്‍പടി, തൂത, ആനമങ്ങാട്, മണലായ, മുതുകുര്‍ശ്ശി, കുന്നക്കാവ്, മലയങ്ങാട്, ഏലംകുളം, ചെറുകര, കട്ടുപ്പാറ, പുലാമന്തോള്‍, വടക്കന്‍ പാലൂര്‍, രണ്ടാംമൈല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കുരുവമ്പലത്ത് രാത്രി 10 മണിയോടെ സമാപിച്ചു.

മഞ്ഞളാംകുഴി അലി എംഎല്‍എ, മുസ്ം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എപി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി, മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി സേതുമാധവന്‍, നാലകത്ത് സൂപ്പി, മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ അഡ്വ.എസ് അബ്ദുല്‍സലാം,

മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ, വി ബാബുരാജ്, സി സുകുമാരന്‍, എ കെ നാസര്‍, സിവിഎം വാണിന്മേല്‍, കളപ്പാടന്‍ ഹുസൈന്‍, നാലകത്ത് ഷൗക്കത്ത്, ശീലത്ത് വീരാന്‍കുട്ടി, കെ.എച്ച് അബു, പിപി തങ്കച്ചന്‍, കൊളക്കാടന്‍ അസീസ്, ടി.കെ സദഖ, സറീന ഹസീബ്, നഹാസ് പാറക്കല്‍, സിടി നൗഷാദലി, കെകെ ഹൈദ്രോസ് ഹാജി, അഡ്വ. രാജേന്ദ്രന്‍, കെവി ജോര്‍ജ്, പി അലി മാസ്റ്റര്‍, എം സൈദലവി മാസ്റ്റര്‍, പുത്തന്‍കോട്ടില്‍ മജീദ്, പികെ ബാവ, മുജീബ് കോഡൂര്‍, റിയാസ് പുല്‍പ്പറ്റ, ബഷീര്‍ വാഫി വളപുരം വിവിധ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram

English summary
Malappuram UDF candidate PK Kunjalikkutty Vishu celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more