സി.പി.എം. ഇപ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസമാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: അധികാരത്തിലില്ലാത്തപ്പോഴെല്ലാം സമരങ്ങള്‍ കൊണ്ടും ബഹിഷ്‌കരണങ്ങള്‍ നടത്തിയും അക്രമങ്ങള്‍ അഴിച്ച് വിട്ടും കേരളത്തിന്റെ പുരോഗതിക്ക് തടസ്സം നിന്ന സി.പി.എം. ഇപ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.
സ്വന്തക്കാരേയും ബന്ധുക്കളേയും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരായി തിരുകിക്കയറ്റുന്ന തിരക്കിനിടയില്‍ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതം പേറുന്നവരെ സര്‍ക്കാര്‍ മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒന്നൊന്നായി ഇല്ലാതാക്കി അരാജകത്വം സൃഷ്ടിക്കുന്നതിലൂടെ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ കാടാമ്പുഴ മൈത്രി ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.വാചകക്കസര്‍ത്തല്ലാതെ കേരളത്തില്‍ വികസന പരമായ ഒന്നും നടക്കുന്നില്ലെന്നും എല്ലാത്തിനും 'കിഫ് ബി'യെന്ന് മറുപടി പറഞ്ഞൊഴിയുകയാണ് ഇപ്പോഴത്തെ ഭരണക്കാരുടെ പതിവെന്നും അദ്ദേഹം പറഞ്ഞുമുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ് ,കെ.പി. സി.സി. സെക്രട്ടറി വി.എ. കരീം,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് അബൂ യൂസഫ് ഗുരുക്കള്‍, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ പാഴൂര്‍ മുഹമ്മദ് കുട്ടി, കണ്‍വീനര്‍ ബഷീര്‍ രണ്ടത്താണി, പഞ്ചായത്ത് യു.ഡി.എഫ്കണ്‍വീനര്‍ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, വി.മദുസൂദനന്‍ ,ഒ.കെ.സുബൈര്‍,പി.കൃഷ്ണന്‍ നായര്‍, കാടാമ്പുഴ മൂസ ഹാജി, കാടാമ്പുഴ മോഹനന്‍, മാട്ടില്‍ മാനു ഹാജി, പി. ഇഫ്തിഖാറുദ്ദീന്‍, കാലൊടി അബു ഹാജി എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications