മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ വാര്‍ത്ത തെറ്റ്; മുസ്ലിം ലീഗ് ഒവൈസിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

മലപ്പുറം: ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയെ മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മജ്‌ലിസ് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത തെറ്റാണ്. യുപിഎയില്‍ അംഗമല്ലാത്ത മറ്റൊരു കക്ഷികള്‍ക്കും വോട്ട് നല്‍കില്ല. അത്തരം നീക്കം നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

08

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും മജ്‌ലിസ് പാര്‍ട്ടിയും രണ്ടു ചേരിയിലായിരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു മുസ്ലിം ലീഗ്. ബിഹാറിലെ മുസ്ലിം ലീഗ് ഘടകം ആദ്യം എസ്ഡിപിഐ ഉള്‍പ്പെടുന്ന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് മഹാസഖ്യത്തിന് പിന്തുണ നല്‍കിയത്. ഒവൈസിയുടെ പാര്‍ട്ടി പ്രത്യേകം മുന്നണിയുണ്ടാക്കി മല്‍സരിക്കുകയും ചെയ്തു. അഞ്ച് സീറ്റ് നേടി മജ്‌ലിസ് പാര്‍ട്ടി കരുത്ത് തെളിയിച്ചു. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചിതറിപ്പോകാന്‍ ഒവൈസിയുടെ സാന്നിധ്യം കാരണമായി എന്നാണ് മുസ്ലിം ലീഗ് പിന്നീട് പ്രതികരിച്ചത്. ഈ വാദം തെറ്റാണെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അവരുമായി ചര്‍ച്ച നടത്തിയെങ്കിലും കൂടെ ചേര്‍ക്കാത്തതിനാല്‍ മറ്റൊരു മുന്നണി രൂപീകരിക്കുകയമായിരുന്നു എന്നുമാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്. ഒവൈസിയുടെ നീക്കത്തെ അനുകൂലിച്ച് മലപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് സുപ്രഭാതം പത്രത്തില്‍ ലേഖനമെഴുതിയതും വിവാദമായിരുന്നു. മുസ്ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയ്ക്കും ഒവൈസിയുടെ പാര്‍ട്ടി നിലപാടിനോട് യോജിപ്പില്ല. ഇക്കാര്യം സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെയാണ് മുസ്ലിം ലീഗ് ഒവൈസിയുടെ പാര്‍ട്ടിയെ ഹൈദരാബാദില്‍ പിന്തുണയ്ക്കുമെന്ന വാര്‍ത്ത വന്നത്. മുസ്ലിം ലീഗ് തെലങ്കാന കമ്മിറ്റിയുടെ പ്രസ്താവന ഇത് സംബന്ധിച്ച് പുറത്തുവന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്ത് വന്നത്.

രാജ്യത്തെ പ്രധാന മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നാണ് ഹൈദരാബാദ്. 70 ലക്ഷത്തോളം പേരാണ് കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നത്. 150 സീറ്റുകളാണ് കോര്‍പറേഷനിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ ടിആര്‍എസ് നേടിയിരുന്നു. 44 സീറ്റുകള്‍ ഒവൈസിയുടെ പാര്‍ട്ടിയും നേടി. ബിജെപിക്ക് നാല് സീറ്റും കോണ്‍ഗ്രസിന് രണ്ടു സീറ്റും ടിഡിപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കോര്‍പറേഷനിലേക്കുള്ള വോട്ടെടുപ്പ്. ഡിസംബര്‍ നാലിന് ഫലം പ്രഖ്യാപിക്കും. ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രചാരണം.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

Malappuram
English summary
PK Kunjalikutty clarified Muslim League will not support Asaduddin Owaisi Party in Hyderabad election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X