മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണം കെട്ട രാഷ്ട്രീയം; യോഗം ചേര്‍ന്ന് തീരുമാനിച്ച അറസ്റ്റ്, എല്ലാം അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

മലപ്പുറം: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് നാണം കെട്ട രാഷ്ട്രീയക്കളിയാണെന്ന് മുസ്ലിം ലീഗ്. അറസ്റ്റ് ഉണ്ടാകുമെന്ന് ഞങ്ങള്‍ നേരത്തെ അറിഞ്ഞു. എങ്ങനെ അറസ്റ്റ് ചെയ്യണം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പലതവണ യോഗം നടന്നിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ലാത്ത കേസില്‍ രാഷ്ട്രീയ ഇടപെടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചത്. ഈ അറസ്റ്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വികെ ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

08

സ്വര്‍ണക്കടത്ത്, മയക്ക് മരുന്ന് കേസ് തുടങ്ങി ഇടത് നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നിരിക്കുന്ന കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇത്തരം അറസ്റ്റ്. രാഷ്ട്രീയ നാടമാണിത്. എല്‍ഡിഎഫ് കണ്‍വീനര്‍ അറസ്റ്റ് നേരത്തെ സൂചിപ്പിച്ചു. നമ്പറിട്ട് പ്രഖ്യാപനം നടത്തിയത് ഇടത് കണ്‍വീനറാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് അറസ്റ്റുകള്‍ നടക്കുന്നത്. അന്വേഷണം കഴിഞ്ഞിട്ട് കാലം കുറേയായി. ഇപ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലായ സമയം അവര്‍ക്ക ആവശ്യമുള്ളപ്പോഴാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തു. അറസ്റ്റ്് ആവശ്യമില്ല എന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതാണ്. എല്ലാം കഴിഞ്ഞു മാസങ്ങളായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്‌സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്റ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പേറഷന്‍ കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്‍കി എന്നാണ് കേസ്. ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയലില്‍ ഒപ്പിടുകയാണ് മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷം പറയുന്നു. അങ്ങനെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നു.

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

Malappuram
English summary
PK Kunjalikutty response over VK Ibrahim Kunju arrest in Palarivattom Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X