മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിനോടുള്ള സര്‍ക്കാര്‍ അവഗണന അംഗീകരിക്കാനാവില്ല; തുടര്‍പഠനത്തിന് സാധ്യമാകുന്ന അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സാധ്യമാകുന്ന അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലോംഗ് മാര്‍ച്ച് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് മാത്രമാണ് ജില്ലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുന്നത്. എല്‍ഡിഎഫ് ഭരണകാലത്തുണ്ടാകുന്ന വിടവാണ് ജില്ലയെ ഇത്രയും പിറകോട്ടടിപ്പിക്കുന്നത്.

<strong>മഞ്ചേരിയിൽ അപൂര്‍വ്വ ശസ്ത്രക്രിയ... വീട്ടമ്മയുടെ കണ്ണില്‍ നിന്നും 15സെന്റീ മീറ്ററില്‍ കൂടുതല്‍ നീളമുള്ള വിരയെ പുറത്തെടുത്തു!!</strong>മഞ്ചേരിയിൽ അപൂര്‍വ്വ ശസ്ത്രക്രിയ... വീട്ടമ്മയുടെ കണ്ണില്‍ നിന്നും 15സെന്റീ മീറ്ററില്‍ കൂടുതല്‍ നീളമുള്ള വിരയെ പുറത്തെടുത്തു!!

ജില്ലയുടെ ആവശ്യങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിനാവില്ലെന്നും പ്രക്ഷോഭങ്ങള്‍ തെരുവില്‍ മാത്രമല്ല നിയമസഭയിലും സര്‍ക്കാറിനെ അലോസരപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുസമൂഹത്തിന്റെ ആശിര്‍വാദം ഈ സമരത്തിനുണ്ടെന്നും എംഎസ്എഫിന് എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പറ്റ അധ്യാക്ഷത വഹിച്ചു. ലോങ് മാര്‍ച്ചിന്റെ ഫല്‍ഗ് ഓഫ് കര്‍മ്മം എടരിക്കോട് വെച്ച് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പറ്റക്ക് നല്‍കി നിര്‍വ്വഹിച്ചു.

PK Kunjalikutty

എടരിക്കോട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമാദനി, പ്രൊഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. യു.എ ലത്തീഫ്, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്റഫ് പ്രസംഗിച്ചു.

സമാപന സമ്മേളനത്തില്‍ കെ.പി.എ മജീദ്, പികെ ഫിറോസ് മുഖ്യപ്രഭാഷണം, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലി, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫ്, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, ടിവി ഇബ്രാഹിം എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, ഇസ്മായില്‍ മുത്തേടം, നൗഷാദ് മണ്ണിശ്ശേരി, പികെസി അബ്ദുറഹിമാന്‍, എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്മത്തുള്ള, മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.

Malappuram
English summary
PK Kunjalikutty's comment against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X