• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിന് വിമാനത്തവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കോഴിക്കോടിനും വേണം... കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

  • By Desk

മലപ്പുറം: കണ്ണൂര്‍ വിമാനത്തവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്തവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

60 കോടി രൂപയും മന്ത്രി കസേരയും... കർണാടകയിൽ ജെഡി(എസ്) എംഎൽഎയ്ക്ക് ബിജെപിയുടെ വാഗ്ദാനം, വെളിപ്പെടുത്തലുമായി എംഎൽഎ!!

കണ്ണൂരിന് മാത്രമായി 28ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധന നികുതി കുറച്ചത് കേരളത്തിലെ മറ്റുവിമാനത്തവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തും, ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്, ഇതില്‍ ഒട്ടേറെ വിജയവും ഉണ്ടായിട്ടുണ്ട്, ഈഅവസരത്തിലാണ് സംസ്ഥാന സര്‍ക്കാറില്‍നിന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി നിവേദനത്തില്‍പറയുന്നു.

PK Kunhalikutty and Pinarayi Vijayan

കണ്ണൂര്‍, കോഴിക്കോട് വിമാനത്തവളങ്ങള്‍ തമ്മില്‍ വലിയ ദൂരമില്ല, ഇതിനാല്‍ കണ്ണൂരിലെ ഇന്ധന നികുതി കോഴിക്കോട് വിമാനത്തവളത്തിലെ അഭ്യന്തര സര്‍വ്വീസുകളെ കാര്യമായി ബാധിക്കും, നിലവില്‍തന്നെ പല അഭ്യന്തര സര്‍വ്വീസുകളും കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം തുങ്ങിയിട്ടുണ്ട്, കോഴിക്കോടുനിന്നുള്ള യാത്രക്കാരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്, ഈസാഹചര്യത്തില്‍ കണ്ണൂരിന് നല്‍കിയ നികുതിയിളവ് അടുത്ത പത്തുവര്‍ഷത്തേക്ക് കരിപ്പൂര്‍ വിമാനത്തവളത്തിനുകൂടി നല്‍കണം, കണ്ണൂര്‍ വിമാനത്തവളം പൊതുസ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരിപ്പൂര്‍ പൂര്‍ണമായും പൊതുമേഖലയിലുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏതുവിധേനയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് പൊതുനയമായതിനാല്‍ നികുതിയിളവ് നല്‍കാന്‍ ഇടപെടലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

Malappuram

English summary
Pk unhalikutty on karippur airport

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more