മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടപ്പാളിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, സംഭവം ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ സ്‌കൂളിന് സമീപം

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ കടവല്ലൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക്് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം, സംഭവം ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ സ്‌കൂള്‍ സേ്റ്റാപ്പില്‍ വടക്കുമുറി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്‌ളാസ്റ്റിക് ഷോറൂമിനാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്.

<strong>ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം</strong>ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം

കുന്നംകുളം, ഗുരുവായൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീ അണച്ചതിനാല്‍ പരിസരത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞു. രാത്രിയില്‍ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. രാത്രിയായതിനാല്‍ ഏറെ ഭാഗവും കത്തി കഴിഞ്ഞതിനു ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തില്‍ ഷോറൂം പൂര്‍ണമായും കത്തിനശിച്ചു.

Fire

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായ് കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം വളാഞ്ചേരി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് സ്റ്റേഷനറി ഷോപ്പ് കത്തിനശിച്ചതും ദിവസങ്ങള്‍ക്ക് മുമ്പാണ്. രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയത്.

ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ചോലയില്‍ ഹൈദ്രു, കുന്നംകുളം സ്വദേശി ഭരതന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ഹോള്‍സെയില്‍ സ്റ്റേഷനറി ഷോപ്പ്. രാത്രി മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കടയിലെ വയറിങ്ങിനു തീപ്പിടിക്കുകയായിരുന്നു. പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ച് കൊണ്ടുവന്ന നിരവധി സാധനങ്ങള്‍ കടയിലുണ്ടായിരുന്നു. രണ്ടു മുറികളിലായുണ്ടായിരുന്ന സാധനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു.

സമീപത്തെ കടകളിലെ ജീവനക്കാരും വളാഞ്ചേരി പോലീസും തിരൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് രാത്രി 12 .30 ഓടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഏകദേശം 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വളാഞ്ചേരി എസ്.ഐ. ബിബിന്‍ ബി. നായരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ മാസം തിരുവാലിയിലുണ്ടായ തീപിടുത്തത്തില്‍ സോഫ നിര്‍മ്മാണ യൂനിറ്റും കത്തി നശിച്ച് വന്‍ നാശനഷ്ടമുണ്ടായിരുന്നു. പഴയ സിനിമാ തിയറ്റര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി കെ ആര്‍ ഇന്‍ഡസ്ട്രീസ് എന്ന സോഫ നിര്‍മാണ കേന്ദ്രമാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് കേന്ദ്രത്തില്‍ തീ പടര്‍ന്നത്. മേല്‍ക്കൂരയും നിര്‍മ്മാണം പൂര്‍ത്തിയായ നിരവധി സോഫകളും നിര്‍മ്മാണ ഉരുപ്പടികളും കത്തി നശിച്ചു. തിരുവാലി അഗ്നിരക്ഷാ നിലയത്തിന് തൊട്ടടുത്താണ് സ്ഥാപനം. സ്ഥാപനത്തിലെ ജീവനക്കാര്‍ ഓടിയെത്തിയാണ് അഗ്‌നിരക്ഷ സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് തിരുവാലിക്ക് പുറമെ മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Malappuram
English summary
Plastic factory fired in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X