ബൈക്കില്‍ സുഹൃത്തിനൊപ്പം പോയ പ്ലസ്ടു വിദ്യാര്‍ഥി ബസ്സിടിട്ട് മരിച്ചു: സംഭവം മലപ്പുറത്ത്!!
മലപ്പുറം: സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ബൈക്ക് യാത്രികനായ നെടിയിരുപ്പ് കൊട്ടുക്കര ചെറാട് അലിയുടെ മകന് മുഹമ്മദ് ആഷിഖ്(17)ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 മോങ്ങം ഹില്‍ടോപ്പില്‍ ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം.
കേരള കോണ്‍ഗ്രസിന്റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ബൈക്കില്‍ സുഹൃത്തിനൊപ്പം മോങ്ങം ഒളമതിലിലേക്ക് പോകവെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു . ബൈക്കിന് പിറകിലിരുന്ന ആഷിഖ് തെറിച്ച് വീഴുകയായിരുന്നു.
ഉടന്‍ മഞ്ചേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.ബൈക്കോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടുക്കര പി.പി.എം ഹയര്‍സെകണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആഷിഖ്.മാതാവ്.സലീന.സഹോദരങ്ങള്‍.സഹ്ല,നിഹ്ല