മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കില്‍ സുഹൃത്തിനൊപ്പം പോയ പ്ലസ്ടു വിദ്യാര്‍ഥി ബസ്സിടിട്ട് മരിച്ചു: സംഭവം മലപ്പുറത്ത്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ബൈക്ക് യാത്രികനായ നെടിയിരുപ്പ് കൊട്ടുക്കര ചെറാട് അലിയുടെ മകന്‍ മുഹമ്മദ് ആഷിഖ്(17)ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 മോങ്ങം ഹില്‍ടോപ്പില്‍ ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം.

കേരള കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍കേരള കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ബൈക്കില്‍ സുഹൃത്തിനൊപ്പം മോങ്ങം ഒളമതിലിലേക്ക് പോകവെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു . ബൈക്കിന് പിറകിലിരുന്ന ആഷിഖ് തെറിച്ച് വീഴുകയായിരുന്നു.

ashiq-15

ഉടന്‍ മഞ്ചേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.ബൈക്കോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടുക്കര പി.പി.എം ഹയര്‍സെകണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആഷിഖ്.മാതാവ്.സലീന.സഹോദരങ്ങള്‍.സഹ്‌ല,നിഹ്‌ല

Malappuram
English summary
Plus two student dies in bus accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X