അഞ്ചുകിലോ കഞ്ചാവുമായി പോക്‌സൊ കേസിലെ പ്രതി അറസ്റ്റില്‍: സംഭവം മലപ്പുറത്ത്!!
മലപ്പുറം: അഞ്ചുകിലോ കഞ്ചാവുമായി പോക്‌സൊ കേസിലെ പ്രതി അറസ്റ്റില്‍, എക്‌സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയായ ഏറനാട് പൂക്കോട്ടൂര്‍ വില്ലേജിലെ വള്ളുവമ്പ്രം മഞ്ചേരിത്തൊടി വീട്ടില്‍ മുഹമ്മദീശയുടെ മകന്‍ അബ്ദുല്‍ ലത്തീഫി (28)നെയാണ് മഞ്ചേരി പോലീസ് സ്റ്റേഷന് സമീപം വെച്ച് മലപ്പുറം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതി ഇയാളുടെ ഓട്ടോറിക്ഷയില്‍ അഞ്ച് കിലോ കഞ്ചാവ് കടത്തിക്കൊണ്ട് വരുമ്പോള്‍ വള്ളുവമ്പ്രം ജംഗ്ഷനില്‍ വെച്ച് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധന സമയത്ത് പ്രതി ഓടിപ്പോയതാണ് കേസിന് ആധാരമായ സംഭവം. ഓടിപ്പോയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ മലപ്പുറം, മഞ്ചേരി എക്‌സൈസ് റേഞ്ചുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയും മഞ്ചേരി പോലീസ് സ്റ്റേഷനിലെ പോക്‌സൊ കേസിലെ പ്രതിയുമാണ്.

തമിഴ് നാട്ടിലെ തേനിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് 18000/- രൂപ നിരക്കില്‍ വാങ്ങി 28000/- രൂപക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജ്യോതിഷ് ചന്ദ്, എന്‍.വിജയന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണന്‍ മരുതാടന്‍, ഷംസുദ്ദീന്‍.കെ, റാഷിദ്.എം , ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications