Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് ജാമ്യമില്ല

മലപ്പുറം: റോഡരികില്‍ നില്‍ക്കുകയായിരുന്ന 14വയസ്സുകാരനെ ബെക്കില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നിലമ്പൂര്‍ മമ്പാട് ബീമ്പുങ്ങല്‍ പുത്തലത്ത് അവറാന്‍ കുട്ടിയെന്ന അവറു (58)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്.

ജഡ്ജി എ വി നാരായണനാണ് കേസ് പരിഗണിച്ചത്. 2018 നവംബര്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ബൈക്കില്‍ കയറ്റി പ്രതി തന്റെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഴിനാണ് പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

teenageboy-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+