Get Updates
Get notified of breaking news, exclusive insights, and must-see stories!

17 കാരിയെ നിരന്തരം പീഡിപ്പിച്ചു, കുടുങ്ങുമെന്നായപ്പോൾ ഗൾഫിലേക്ക് കടന്നു, വളാഞ്ചേരിയിലെ എൽഡിഎഫ് കൗൺസിലർക്കെതിരെ പോക്സോ കേസ്!!

മലപ്പുറം: 17വയസ്സുകാരിയെ നിരവധി തവണ പീഡിപ്പിച്ച മലപ്പുറം വളാഞ്ചേരിയിലെ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. പരാതി ഉയര്‍ന്നതോടെ വിദേശത്തേക്കു കടന്ന പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വളാഞ്ചേരി തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്.

32 ആം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലറായി തെരഞ്ഞെട്ടക്കപ്പെട്ടയാളാണ് പ്രതി. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ കുടുംബക്കാരുമായി വാടകക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാര്‍ട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളില്‍ കൊണ്ടു പോയും ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Shamsudheen

ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈനും തുടര്‍ന്ന് പോലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയും നടത്തിമലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

പോക്‌സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്എച്ച്ഒ എസ്പിസുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+