യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോക്‌സോ കേസില്‍ അറസ്റ്റില്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഠനത്തിന് വിധേയമാക്കി
മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് കാളികാവ് മണ്ഡലം പ്രസിഡന്റ് പോക്‌സോ കേസില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഠനത്തിന് വിധേയമാക്കിയതിന്റെ കേസിലാണ് കാളികാവ് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാഞ്ചേരി ജാഫര്‍ സാദിഖ് എന്ന ജാഫര്‍ പൂങ്ങോടനെ (32) കാളികാവ് %ോലീസ് പോക്‌സോ കേസില്‍ അറസ്റ്റ്‌ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
16 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഠനത്തിന് വിധേയമാക്കിയതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കാളികാവ് പോലീസ് കേസെടുത്തത്. സമാനമായ കേസില്‍ പെട്ട വെള്ളയൂര്‍ സ്വദേശികളായ നീലേങ്ങാടന്‍ മൂസ, കോയിശ്ശേരി മുനീര്‍ എന്നിവര്‍ ഒളിവിലാണ് .

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായ വിവരം ആദ്യം സ്‌കൂളിലെ അധ്യാപകരാണ് അറിഞ്ഞത്. തുടര്‍ന്നാണ് ചൈല്‍ഡ്‌ലൈന്‍അധികൃതരെ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സംഭവം വ്യക്തമായത്. സംഭവത്തെ തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കുമെന്നാണ് സൂചന.












Click it and Unblock the Notifications