വളാഞ്ചേരി എല്‍ഡിഎഫ് കൗണ്‍സിലറുടെ പീഡനക്കേസ്: ഓഗസ്റ്റ് അഞ്ചിന് പോക്സോ സ്പെഷ്യല്‍ കോടതി പരിഗണിക്കും
മലപ്പുറം: വളാഞ്ചേരി എല്‍.ഡി.എഫ് കൗണ്‍സിലറുടെ പീഡനക്കേസ് ഓഗസ്റ്റ് അഞ്ചിന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ര്ടീയ വിവാദമായിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.

അതേ സമയം ഒന്നാംപ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലറെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും പണവും, സ്വത്തും നല്‍കാമെന്ന് പറഞ്ഞാണു കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നത്, വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ സി.പി.എം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ധീന് പ്രതിയായ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്.
പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്ന് മഞ്ചേരിയില്‍ നടത്തിയ സിറ്റിംങില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നയാളുകള്‍ എത്തിയതായി ആരോപണം ഉയര്‍ന്നു.
സംഘം കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യം അനേ്വഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീര്‍പ്പിനുള്ളവര്‍ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാന്‍. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications