മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളാഞ്ചേരി എല്‍ഡിഎഫ് കൗണ്‍സിലറുടെ പീഡനക്കേസ്: ഓഗസ്റ്റ് അഞ്ചിന് പോക്‌സോ സ്‌പെഷ്യല്‍ കോടതി പരിഗണിക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരി എല്‍.ഡി.എഫ് കൗണ്‍സിലറുടെ പീഡനക്കേസ് ഓഗസ്റ്റ് അഞ്ചിന് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!

ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്‌സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ര്ടീയ വിവാദമായിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.

shamsuddhin-1

അതേ സമയം ഒന്നാംപ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലറെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും പണവും, സ്വത്തും നല്‍കാമെന്ന് പറഞ്ഞാണു കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നത്, വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ സി.പി.എം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ധീന്‍ പ്രതിയായ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്.

പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്ന് മഞ്ചേരിയില്‍ നടത്തിയ സിറ്റിംങില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നയാളുകള്‍ എത്തിയതായി ആരോപണം ഉയര്‍ന്നു.

സംഘം കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യം അനേ്വഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീര്‍പ്പിനുള്ളവര്‍ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാന്‍. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Malappuram
English summary
POCSO court hearing will be on August 5th over LDF consilor's molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X