മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇസ്ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ആര്‍എസ്എസുകാരനെതിരെ ജാമ്യമില്ലാകേസ്, സര്‍വ്വകക്ഷി യോഗം ചേര്‍ന്നു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ പശ്ചാത്തലത്തില്‍ തിരൂര്‍ ആര്‍.ഡി.ഒ പി.ബി സുനി ലാലിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗംചേര്‍ന്നു. കൊടിഞ്ഞിയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളോടും മഹല്ല് ഭാരവാഹികളോടും നാട്ടുകാരോടും ആര്‍.ഡി.ഒ ആവശ്യപ്പെട്ടു.

<strong>തരൂർ പ്രശ്നത്തിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, വീഴ്ചയുണ്ടായാൽ തെറിപ്പിക്കും, നേതാക്കൾക്ക് മുന്നറിയിപ്പ്!</strong>തരൂർ പ്രശ്നത്തിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, വീഴ്ചയുണ്ടായാൽ തെറിപ്പിക്കും, നേതാക്കൾക്ക് മുന്നറിയിപ്പ്!

കൊടിഞ്ഞിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പുറത്തു നിന്നുള്ള ആളുകളുടെ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും അത്തരം ഇടപെടലുകള്‍ തടയുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആര്‍.ഡി.ഒ. വ്യക്തമാക്കി. മുന്‍കൂട്ടി അനുമതിയില്ലാതെ പ്രകടനം നടത്തിയാലും ശക്തമായ നടപടിയുണ്ടാകും. ലഭിച്ച പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തിട്ടുണ്ടെന്നും വ്യക്തമായ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കുമെന്നും സി.ഐ. പറഞ്ഞു.

Fisal

പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്‍.ഡി.ഒക്ക് പുറമെ തിരൂരങ്ങാടി തഹസില്‍ദാര്‍ ഐ.എ. സുരേഷ്, അഡി. തഹസില്‍ദാര്‍ ജാഫറലി, തിരൂരങ്ങാടി സി.ഐ. കെ. മുഹമ്മദ് റഫീഖ്, എസ്.ഐ.ആര്‍. രാജേന്ദ്രന്‍ നായര്‍, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി, പി.വി കോമുട്ടി ഹാജി, പഞ്ചായത്തംഗം ഊര്‍പ്പായി സൈതലവി, പത്തൂര്‍ മൊയ്ദീന്‍ കുട്ടി, യു.എ. റസാഖ്, എന്‍.മുസ്തഫ (ലീഗ്), വി.വി. അബു, ലത്തീഫ് കൊടിഞ്ഞി, ഷാഫി പൂക്കയില്‍ (കോണ്‍ഗ്രസ്), കെ.ബാലന്‍, പി.കെ. ഫിര്‍ദൗസ് (സി.പി.ഐ.എം), സുലൈമാന്‍ കുണ്ടൂര്‍ (എസ്.ഡി.പി.ഐ.) ഖാദര്‍ പുന്നക്കോടന്‍ (ആര്‍.എസ്.പി), വി.വി. ഷാജന്‍, സി. റിജു, കെ വിപിന്‍ദാസ്(ബി.ജെ.പി.), പാട്ടശ്ശേരി റഷീദ്, എം.റസാഖ് ഹാജി (പി.ഡി.പി), മോഹനന്‍ (സി.പി.ഐ), എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
Police case aginst RSS worker for threaten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X