രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ഥികളെ ചോദ്യംചെയ്യല്‍ തുടരുന്നു, വിവിധ അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തില്‍ വേവ്വേറെ ചോദ്യംചെയ്യല്‍, വിദ്യാര്‍ഥികളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും പരിശോധിക്കുന്നു
മലപ്പുറം: കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കോളേജ് കാമ്പസില്‍ പോസ്റ്റര്‍ പതിച്ചതിന് മലപ്പുറത്ത് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വിദ്യാര്‍ഥികളെ ചോദ്യംചെയ്യല്‍ തുടരുന്നു. വിവിധ അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തില്‍ വേവ്വേറെ രീതിയിലാണ് ചോദ്യംചെയ്യുന്നത്. പോലീസിന് പുറമെ, ഐ.ബിയും, മറ്റു രഹസ്യാന്വേഷണ വിഭാഗങ്ങളും വിദ്യാര്‍ഥികളെ ചോദ്യംചെയ്തു. ഇരുവരും ഉപയോഗിച്ച സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പോലീസ് പരിശാധിച്ചു വരികയാണെന്നു മലപ്പുറം ഡി.വൈ.എസ്.പി: ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
കേരളത്തിലെ വികസനത്തിനു കാരണം ജനകീയ ഇടപെടലുകൾ കേരള മോഡൽ; ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് നവകേരള മിഷന്റെ ഓരോ മിഷനുകളും പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി
കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കോളേജ് കാമ്പസില്‍ പോസ്റ്റര്‍ പതിച്ചതിനാണ് മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരാണ് അറസ്റ്റിലായത്.
കാമ്പസില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ സ്ഥാപകനാണ് റിന്‍ഷാദ്. ഈ ആശയങ്ങളില്‍ ആകൃഷ്ടനായി പേപ്പര്‍ വാങ്ങി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചത് ഫാരിസാണ്. ബുധനാഴ്ച്ചയാണ് കാമ്പസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പൊലീസില്‍ പരാതിപ്പെട്ടത്.

ഫ്രീഡം ഫോര്‍ കാശ്മീര്‍, മണിപ്പൂര്‍, പാലസ്തീന്‍ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷന്‍, ആസാദി ഫോര്‍ കാശ്മീര്‍, വോയ്‌സ് ഒഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാമ്പസില്‍ കണ്ടെത്തി. ഈ പോസ്റ്ററുകള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തത്.
കാശ്മീരിലെ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്‌പെഷല്‍ ബ്രാഞ്ചും പൊലീസും ചോദ്യം ചെയ്തു. മാവോയിസ്റ്റ്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ മലപ്പുറം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിനുന്നു.
ഫിലിപ്പെന്‍സിലെ രണ്ട് തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്ബുക്ക് മുഖേന റിന്‍ഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. രാജ്യത്തെ മാവോയിസ്റ്റ്, തീവ്ര ആശയ സംഘടനകളുമായും ബന്ധമുണ്ട്. നേരത്തെ എസ്.എഫ്.ഐ അനുഭാവിയായിരുന്ന റിന്‍ഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന് ചൂണ്ടിക്കാട്ടി നാല് മാസം മുമ്പാണ് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപമേകിയത്. സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും പ്രിന്‍സിപ്പല്‍ നല്‍കിയില്ല.
ആദ്യഘട്ടത്തില്‍ ചര്‍ച്ചാവേദി രൂപവത്കരിച്ച് വിവിധ രംഗങ്ങളിലെ ആക്ടിവിസ്റ്റുകളെ കാമ്പസുകളിലെത്തിച്ചു. സ്ത്രീ സമത്വം, സ്ത്രീരാഷ്ട്രീയം, ശബരിമല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിനികളടക്കം ചിലര്‍ ചര്‍ച്ചാവേദികളിലും ആശയങ്ങളിലും ആകൃഷ്ടരായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കലാപകാരി എന്ന പേരില്‍ റിന്‍ഷാദ് ഫേസ്ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പത്താംക്ലാസ് മുതല്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് റിന്‍ഷാദ്.












Click it and Unblock the Notifications