മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചികിത്സ നിഷേധത്തെ തുടര്‍ന്ന്‌ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം; പൊലീസ്‌ കേസെടുത്തു

Google Oneindia Malayalam News

മലപ്പുറം:മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധത്തെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നാരോപിച്ചു മാതാപിതാക്കൾ എസ്പി ഓഫീസിലേക്ക് എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പോലീസ് മേധാവി പിതാവ് ശരീഫിന് എഫ്‌ഐആർ പകർപ്പ് നേരിട്ട് കൈമാറി.

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ശരീഫ് ,സഹല ദമ്പതികൾ എത്തിയത്. ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ പരാതി നൽകി 75 ദിവസം കഴിഞ്ഞിട്ടും പോലീസ്ന്റെ ഭാഗത്ത് നിന്നും നടപടി യുണ്ടായില്ലെന്നു ദമ്പതികൾ പറഞ്ഞു .ഇതോടെയാണ് ഇരുവരും ജില്ലാ പോലീസ് മേധാവിയെ കാണാൻ നേരിട്ട് ഓഫീസിൽ എത്തിയത് .

fetus

ജില്ലാ പോലീസ് മേധാവി യൂ അബ്‌ദുൽ കരീം ദമ്പതികളോട് സംസാരിക്കുകയും . കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ന്റെ പകർപ്പ് എസ്പി തന്നെ നേരിട്ട് കൈമാറുകയുമായിരുന്നു .കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും മലപ്പുറം ഡിവൈഎസ്പി അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി. നീതി ലഭിക്കാൻ വൈകിയത് കൊണ്ടാണ് പ്രതിഷേധവുമായി എത്തിയത് എന്നും ഇപ്പോൾ സ്വീകരിച്ച നടപടിയിൽ പ്രതീക്ഷയുണ്ടന്നും ഷെരീഫും സഹലയും പറഞ്ഞു

ആരോഗ്യ പ്രവർത്തകരായ വിദഗ്ധരുടെ സംഘത്തെ രൂപീകരിച്ച് അവരുടെ റീപോർട്ടിന്റെ അടിസ്ഥാനത്തിലായിരുക്കും പോലീസ് അന്വേഷണം നടക്കുക .അതേസമയം ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ഇന്ന് ദമ്പതികളുടെ മൊഴി എടുത്തിരുന്നു

Recommended Video

cmsvideo
വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

Malappuram
English summary
police filed case against twin fetus death in manjeri medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X