Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കട സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് കൊറോണ; പകര്‍ന്നത് ബൈക്ക് മോഷണ കേസ് പ്രതിയില്‍ നിന്ന്

പെരിന്തല്‍മണ്ണ: മങ്കട സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കൊറോണ രോഗം. മക്കരപറമ്പില്‍ നിന്ന് ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ പ്രതിയുമായുള്ള സമ്പര്‍ക്കമാണ് രോഗം ബാധിക്കാന്‍ ഇടയാക്കിയത്. പ്രതിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയവെയാണ് പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി സ്‌റ്റേഷനിലെ പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എസ്‌ഐ, എഎസ്‌ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു പ്രതിയുമായുള്ള സമ്പര്‍ക്കമാണ് പോലീസുകാര്‍ക്ക് രോഗം പകരാന്‍ ഇടയാക്കിയത്.

28

ആഗസ്റ്റില്‍ താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. അതും ഒരു കേസിലെ പ്രതിയില്‍ നിന്നാണ് എന്നായിരുന്നു വിലയിരുത്തല്‍. തിരൂരങ്ങാടി സ്റ്റേഷനില്‍ പ്രതിയുമായി സമ്പര്‍ക്കമുണ്ടായ ഓഫീസര്‍മാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ജില്ലയിലെ കളക്ടര്‍, എസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം രോഗമുക്തി നേടി ജോലിയില്‍ വ്യാപൃതരാണ്.

അതേസമയം, മലപ്പുറം ജില്ലയില്‍ കൊറോണ രോഗ വ്യാപന ഭീതി തുടരുകയാണ്. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മലപ്പുറത്തായിരുന്നു. 482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 440 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ തിങ്കഴാഴ്ച 261 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Recommended Video

cmsvideo
    vaccine will be available only in 2024 | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+