മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിലെത്തിയ വിമാനത്തിന്റെ ടോയ്‌ലെറ്റിലെ വേസ്റ്റില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണ്ണം, 10 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി, ടോയ്‌ലെറ്റിലെ സ്വര്‍ണം ശുചീകരണ തൊഴിലാളികള്‍ വഴി പുറത്തുകൊണ്ടുവരാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയയ വിമാനത്തിന്റെ ടോയ്‌ലെറ്റിലെ വേസ്റ്റില്‍നിന്നും 30 ലക്ഷംരൂപ വിലയുള്ള സ്വര്‍ണ്ണം പിടികൂടി. മറ്റൊരു യാത്രക്കാരനില്‍നിന്നും 10 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി കൂടി. കരിപ്പൂരില്‍ വിമാനത്താവള ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇതിന് പുറമെ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷത്തിന്റെ വിദേശ കറന്‍സിയുണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

കാത്തിരിപ്പിന് വിരാമം... മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് തന്നെ, മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ഇല്ല!!

ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ സ്‌പെയ്‌സ് ജെറ്റ് വിമാനത്തിന്റെ ടോയ്‌ലെറ്റിലെ വേസ്റ്റില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവളളി സ്വദേശി ജംഷീര്‍ (26) എന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ജംഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്.

Currency

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം വിമാന ശുചീകരണ തൊഴിലാളികള്‍ വഴി പുറത്ത് കടത്താനായിരുന്നു ശ്രമം. 932 ഗ്രാം വീതമുളള എട്ട് സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് കണ്ടെത്തിയത്. വിപണയില്‍ ഇവക്ക് 30 ലക്ഷം രൂപ വിലവരും.വയനാട് നരിക്കുണ്ട് എം എ ഹജാസില്‍ നിന്നാണ് 10 ലക്ഷം രൂപ മൂല്യത്തിലുളള വിദേശ കറന്‍സി പിടികൂടിയത്. ഇയാള്‍ ദുബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു. 14100 വിദേശ കറന്‍സികളാണ് കണ്ടെടുത്തത്. ഹാന്‍ഡ് ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികളുണ്ടായിരുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസം മുമ്പ് 32.78 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് ഉണ്ണി കുളം കാന്തപുരം സ്വദേശി മുഹമ്മദ് ഫായിസ് പിടിയിലായിരുന്നു. ഇയാളും സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയിരുന്നത്. ധരിച്ച വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ നാലിന് കരിപ്പൂരില്‍ 6.67 ലക്ഷം രൂപക്ക് തുല്യമായ വിദേശകറന്‍സിയുമായി കാസര്‍കോട് കളനാട് സ്വദേശി അബ്ബാസലിയെ കേന്ദ്ര സുരക്ഷാ സേന പിടികൂടിയിരുന്നു. ഒരാഴ്ചക്കിടെ കരിപ്പൂരില്‍ 62.78 ലക്ഷത്തിന്റെ സ്വര്‍ണ്ണവും, 16.67 ലക്ഷത്തിന്റെ വിദേശ കറന്‍സികളുമാണ് ഇതോടെ പിടികൂടിയത്.

Malappuram
English summary
Police seized gold in flight toilet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X