Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മീന്‍ വാങ്ങാനിറങ്ങി; പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു, മല്‍പ്പിടുത്തം

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയില്‍ മീന്‍ വാങ്ങാനിറങ്ങിയ യുവാവിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. സത്യവാങ്മൂലമുണ്ടായിട്ടും കസ്റ്റഡിലെടുത്ത പോലീസ് നടപടി വിമര്‍ശനത്തിനിടയാക്കി. പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ കണ്ടാണ് പോലീസിനെതിരെ പ്രതിഷേധം. വാണിയമ്പലത്താണ് സംഭവം. ചെട്ടിയാറ സ്വദേശി ബാദുഷയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

m

ഇയാള്‍ മീന്‍ വാങ്ങാനിറങ്ങിയതാണ് എന്ന് കാണിക്കുന്ന സത്യവാങ്മൂലം കൈയ്യിലുണ്ടായിരുന്നു. എന്നാല്‍ ബാദുഷ സഞ്ചരിച്ച ബൈക്കിന് മതിയായ രേഖകളില്ല എന്ന് കാണിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് കൊണ്ടുപോകരുതെന്നും തിരിച്ച് വീട്ടിലെത്താന്‍ മറ്റു വാഹനങ്ങള്‍ കിട്ടില്ലെന്നും ബാദുഷ പോലീസിനോട് പറഞ്ഞു. പക്ഷേ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പില്‍ കയറാന്‍ ബാദുഷ തയ്യാറായില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചും ജീപ്പില്‍ കയറ്റുകയായിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് ബാദുഷക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറഞ്ഞത്. എപ്പിഡമിക് ആക്ട് പ്രകാരവും വാഹനത്തിന് രേഖയില്ലാതെ പുറത്തിറങ്ങിയതിനും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ മര്യാദ ലംഘിക്കുന്നതായിരുന്നുവെന്നും ബലമായി കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പ്രതികരണം.

ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+