മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

Google Oneindia Malayalam News

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വച്ചുമാറാന്‍ യുഡിഎഫില്‍ ആലോചന. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് സീറ്റുകള്‍ വച്ചുമാറുക. ഈ മാറ്റം വന്നാല്‍ പൊന്നാനിയും ഗുരുവായൂരും യുഡിഎഫിന് ലഭിക്കുമെന്നും മുന്നണി നേതാക്കള്‍ വിലയിരുത്തുന്നു. നേരത്തെ പലതവണ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ച രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി തുടര്‍ച്ചയായി പരാജയം നുണയുകയാണ്. ഇതിന് മാറ്റം വരണമെങ്കില്‍ വച്ചുമാറല്‍ പരീക്ഷണം നടത്താമെന്നാണ് നേതാക്കള്‍ക്കിടയിലെ അഭിപ്രായം....

ശക്തി കേന്ദ്രം, പക്ഷേ...

ശക്തി കേന്ദ്രം, പക്ഷേ...

ഗുരുവായൂരും പൊന്നാനിയും യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. എന്നാല്‍ കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇടതുസ്ഥാനാര്‍ഥികള്‍ ജയിക്കുന്നു. ഇത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലങ്ങളുടെ വച്ചുമാറല്‍ ആലോചിക്കുന്നത്.

 യുഡിഎഫ് തീരുമാനം

യുഡിഎഫ് തീരുമാനം

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാണ് ഗുരുവായൂരില്‍ മല്‍സരിക്കാറുള്ളത്. പൊന്നാനിയില്‍ കോണ്‍ഗ്രസും. എന്നാല്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ഗുരുവായൂരില്‍ കെവി അബ്ദുല്‍ ഖാദറും പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമാണ് ജയിക്കുന്നത്. ഇത്തവണ എന്തുവില കൊടുത്തും തിരിച്ചുപിടിക്കണമെന്നാണ് യുഡിഎഫ് തീരുമാനം.

ലോക്‌സഭയില്‍ തിളങ്ങി

ലോക്‌സഭയില്‍ തിളങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും ഗുരുവായൂരിലും ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ യുഡിഎഫിനാണ് മുന്‍തൂക്കം. പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറിന് 9700 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ 20000 വോട്ടിന് ലീഡ് ചെയ്തു.

 ഗ്രൂപ്പ് പോര് തടസം

ഗ്രൂപ്പ് പോര് തടസം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രകടനം എന്തുകൊണ്ട് നയമസഭാ തിരഞ്ഞെടുപ്പില്‍ കഴ്ച വയ്ക്കാന്‍ സാധിക്കുന്നില്ല എന്ന ചര്‍ച്ചയില്‍ നിന്നാണ് മണ്ഡലങ്ങള്‍ വച്ചുമാറാന്‍ ധാരണയാകുന്നത്. എന്നാല്‍ മുന്നണിയിലെയും പാര്‍ട്ടികളിലെയും ഗ്രൂപ്പ് പോരുകളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കാന്‍ ഇടയാക്കുന്നതെന്നും നേതൃത്വം വിലയിരുത്തുന്നു.

പ്രാദേശിക ഘടകങ്ങളുടെ തീരുമാനം

പ്രാദേശിക ഘടകങ്ങളുടെ തീരുമാനം

എംപി ഗംഗാധരനാണ് പൊന്നാനിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ ജയിച്ച കോണ്‍ഗ്രസ് നേതാവ്. 2001ലായിരുന്നു ഇത്. പിന്നീട് 2006ല്‍ പാലോളി മുഹമ്മദ് കുട്ടിയും പിന്നീടുള്ള രണ്ടു തിരഞ്ഞെടുപ്പുകളില്‍ ശ്രീരാമകൃഷ്ണനും ജയിച്ചു. ഗുരുവായൂരില്‍ കഴിഞ്ഞ മൂന്ന് തവണയും കെവി അബ്ദുല്‍ ഖാദറാണ് ജയിച്ചത്. നേതൃത്വം മണ്ഡലം വച്ചുമാറല്‍ ആലോചിക്കുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളുടെ പിന്തുണയുണ്ടെങ്കിലേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.

സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍

സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ സ്ഥാനാര്‍ഥികളാകണം എന്ന ചര്‍ച്ച മുസ്ലിം ലീഗില്‍ ആരംഭിച്ചു എന്നാണ് വിവരം. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിബന്ധനകള്‍ വേണമെന്ന് കെഎം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരം മുഖങ്ങളെ ലക്ഷ്യമിട്ടാണ് ഷാജിയുടെ പ്രതികരണം എന്ന് പറയപ്പെടുന്നു.

മൂന്ന് തവണ എംഎല്‍എ ആയവര്‍ വേണ്ട

മൂന്ന് തവണ എംഎല്‍എ ആയവര്‍ വേണ്ട

മുസ്ലിം ലീഗില്‍ മുന്ന് തവണ എംഎല്‍എ ആയവരെ ഇനി പരിഗണിക്കരുത് എന്നാണ് കെഎം ഷാജിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം നേതൃത്വം ആലോചിച്ച് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറയുന്നു. മൂന്ന് തവണയിലധികം എംഎല്‍എമാരായവര്‍ മുസ്ലിംലീഗില്‍ ഒട്ടേറെ പേരുണ്ട്. ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ വരട്ടെ എന്ന നിലപാടിന് യൂത്ത് ലീഗ് പിന്തുണ പ്രഖ്യാപിച്ചേക്കും.

പ്രമുഖരുടെ നീണ്ട നിര

പ്രമുഖരുടെ നീണ്ട നിര

ലീഗ് നേതാക്കളായ എംകെ മുനീര്‍, അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ്, കെഎന്‍എ ഖാദര്‍, അഡ്വ എം ഉമ്മര്‍, സി മമ്മുട്ടി എന്നിവരെല്ലാം മൂന്ന് തവണ എംഎല്‍എമാരായാവരാണ്. എന്നാല്‍ പ്രമുഖ നേതാക്കളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് ലീഗിലെ സംസാരം. പികെ കുഞ്ഞാലിക്കുട്ടി മൂന്ന് തവണയിലധികം എംഎല്‍എ ആയിട്ടുണ്ട്. ഷാജിയുടെ നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു.

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നുസൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

Malappuram
English summary
Ponnani and Guruvayur Assembly Constituency likely to swap between Muslim League, Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X