മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയിലും കൊടുങ്ങല്ലൂരിലും സ്ത്രീകള്‍ക്ക് മാത്രമായി പോളിംഗ് ബൂത്തുകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി ബൂത്തുകള്‍ ഇപ്പോഴും നിലവിലുള്ളത് പൊന്നാനിയിലും കൊടുങ്ങല്ലൂരിലും മാത്രമാണ്. പൊന്നാനിയില്‍ 12 ബൂത്തുകളാണ് സ്ത്രീ ബൂത്തുകള്‍ മാത്രമായി ഉള്ളത്. ഈ ബൂത്തുകളിലെത്തുന്ന വനിതകള്‍ക്ക് ഏറെ നേരം ക്യൂവില്‍ നിന്ന് വലയേണ്ടി വരില്ല. കാരണം ഇവിടെ വോട്ട് ചെയ്യുന്നത് സ്ത്രീകള്‍ മാത്രമാണ്. ഒന്നാം നമ്പര്‍ ബൂത്തായ പൊന്നാനി ടൗണ്‍ ടിഐയുപി സ്‌കൂള്‍, ബൂത്ത് നമ്പര്‍ ആറ് അഴീക്കല്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസ, ബൂത്ത് നമ്പര്‍ എട്ട് പൊന്നാനി ജിഎംഎല്‍പി സ്‌കൂള്‍, ബൂത്ത് നമ്പര്‍ 10 എംഐയു പി സ്‌കൂള്‍, യൂത്ത് നമ്പര്‍ 15 മരക്കടവ് ബദ്രിയ മദ്‌റസ, ബൂത്ത് നമ്പര്‍ 17 പൊന്നാനി എംഇഎസ്കോളേജ്, ബൂത്ത് നമ്പര്‍ 20 എഎല്‍പിസ്‌കൂള്‍ ആനപ്പടി, ബൂത്ത് നമ്പര്‍ 22 ഹംസിയ്യ മദ്‌റസ , ബൂത്ത് നമ്പര്‍ 26 പൊന്നാനി എംഐഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബൂത്ത് നമ്പര്‍ 28 എംഐഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതുപൊന്നാനി, ബൂത്ത് നമ്പര്‍ 30 എയുപിഎസ് പുതുപൊന്നാനി, ബൂത്ത് നമ്പര്‍ 32 ജിഎല്‍എല്‍ പി സ്‌കൂള്‍ പുതുപൊന്നാനി എന്നിവയാണ് പൊന്നാനിയിലെ വനിത ബൂത്തുകള്‍.

പുനരധിവാസത്തിന് മുമ്പ് വോട്ടെടുപ്പ് ആഘോഷമാക്കി കുറിച്യാട് നിവാസികള്‍: മുഴുവന്‍ പേരും വോട്ട് ചെയ്തു!!പുനരധിവാസത്തിന് മുമ്പ് വോട്ടെടുപ്പ് ആഘോഷമാക്കി കുറിച്യാട് നിവാസികള്‍: മുഴുവന്‍ പേരും വോട്ട് ചെയ്തു!!

കാലങ്ങളായി തുടര്‍ന്നു വരുന്ന സ്ത്രീ ബൂത്തുകള്‍ക്ക് ഇപ്പോഴും മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഏറെ സമാധാനപരമായാണ് ഇവിടെ എപ്പോഴും പോളിംഗ് നടക്കാറുള്ളത് പലപ്പോഴായി സ്ത്രീ ബൂത്തുകള്‍ ജനറല്‍ ബൂത്തുകള്‍ ആക്കി മാറ്റണം എന്ന ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും കാലങ്ങളായി തുടര്‍ന്നു വരുന്ന പ്രക്രിയയ്ക്ക് മാറ്റം വരുത്തേണ്ടത് നിലപാടിലാണ് ഇവിടുത്തെ വോട്ടര്‍മാര്‍.

womanboothponnani-1

സാധാരണ തെരഞ്ഞെടുപ്പുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ ഇത്തവണ പോളിംഗ് ബുത്തുകളില്‍ എത്തിക്കുന്നതിലും സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുന്നതിലും സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായി. ഏറനാട് താലൂക്കിലെ മഞ്ചേരി നിയോജക മണ്ഡലത്തില്‍ 167, മലപ്പുറം നിയോജക മണ്ഡലത്തില്‍ 87, ഏറനാട് നിയോജക മണ്ഡലത്തില്‍ 149 എന്നിങ്ങനെ 403 ഭിന്നശേഷി വോട്ടര്‍മാരുണ്ടെന്ന് അധികൃതര്‍ നേരത്തെ കണക്കെടുത്തിരുന്നു.

പഞ്ചായത്ത് തലത്തില്‍ ഡിപ്പാര്‍ട്‌മെന്റ് ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിക്കുകയും ഓരോ കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല നാലുചക്ര ഓട്ടോ അടക്കം 47 വാഹനങ്ങളാണ് ഭിന്നശേഷിക്കാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി ഏറനാട് താലൂക്കില്‍ സജ്ജീകരിച്ചത്. ഇത്തവണത്തെ വോട്ടെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പാലിക്കുന്നതില്‍ ഒരു പരിധി വരെ വിജയം കണ്ടെത്താന്‍ അധികൃതര്‍ക്കായി എന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ബൂത്തുകളിലും വീല്‍ചെയറുകള്‍ തയ്യാറാക്കിയിരുന്നു. റാമ്പുകളില്ലാത്ത ബുത്തുകളില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ച് താത്കാലിക റാമ്പുകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

Malappuram
English summary
Ponnani and Kodungallur sets seperate polling booth for woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X