പൊന്നാനിയിലെ ആദ്യദിന ആന്റിജെന്‍ ടെസ്റ്റ് ഫലം ആശ്വാസകരം; കുട്ടികളുടെ ആശുപത്രി ഇനി കൊവിഡ് കേന്ദ്രം
മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടന്ന ആദ്യദിന ആന്റിജെന്‍ ടെസ്റ്റ് ഫലം ആശ്വാസകരം. ജില്ലയിലും പൊന്നാനി നഗരസഭാ പ്രദേശത്തും ആശങ്കാജനകമായി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായി മൊത്തം 475 പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത്. അതില്‍ 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പുകളിലെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 9.5 ശതമാനമായത് ആശ്വാസം നല്‍കുന്നു.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
എം.ഐ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഐ.എസ്.എസ്.സ്‌കൂള്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് നഗരസഭയുടെ നേതൃത്വത്തില്‍ റാപ്പിഡ് ആന്റീജന്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. എം.ഐ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 167 പേരെ ടെസ്റ്റ് ചെയ്തതില്‍ 19 പേരും തൃക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 125 പേരില്‍ ഏഴ് പേരും ഐ.എസ്.എസ്.സ്‌കൂളിലെ 183 പേരില്‍ 17 പേരുമാണ് പോസിറ്റീവായത്.
നാളെ എം.ഐ. ബോയ്സ് സ്‌കൂള്‍, ഐ.എസ്.എസ്. സ്‌കൂള്‍, കടവനാട് സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. പൊതുവെ പോസറ്റീവ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉള്ള പൊന്നാനി നഗരസഭാ പരിധിയില്‍ തുടര്‍ന്നും ഏവരും ജാഗ്രത തുടരണമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊന്നാനി നഗരസഭ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. ബുധനാഴ്ച മുതല്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും.
എല്ലാ വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാകും. കോവിഡ് രോഗികളായവര്‍ക്ക് മാത്രമായിരിക്കും ആശുപത്രിയില്‍ ഇനി പ്രസവ ചികിത്സ നല്‍കുക. സാധാരണ ഗതിയില്‍ കോവിഡ് രോഗികളല്ലാത്ത ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടാം. മാത്രമല്ല കോവിഡ് അല്ലാത്ത മുഴുവന്‍ രോഗികള്‍ക്കും താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications