മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; 50 വര്‍ഷം മുന്നില്‍ കണ്ടുള്ള പ്രൊജക്ട്

Google Oneindia Malayalam News

മലപ്പുറം: പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊന്നാനി താലൂക്കിലെ മൂന്നര ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജല ക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

p

പൊന്നാനിയുടെ സ്വപ്‌ന പദ്ധതിയാണിതെന്നും മലപ്പുറം ജില്ലയിലെ ജലവിതരണത്തിന്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 50 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും ശുദ്ധജലം ലഭിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും ആദ്യത്തെ അവകാശമാണെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി താലൂക്കിലെ എല്ലാ പഞ്ചായത്തുകള്‍ക്കും അടുത്ത ദിവസം മുതല്‍ മൂന്ന് ഘട്ടങ്ങളില്‍ ശുദ്ധീകരിച്ച ശുദ്ധജലം ലഭിക്കുന്നതിന്റെ ചരിത്ര മുഹൂര്‍ത്തമാണിതെന്നും ജലജീവന്‍ മിഷനിലൂടെ താലൂക്കില്‍ ഒരോ വീട്ടിലും ശുദ്ധജലം യാഥാര്‍ത്ഥ്യമാക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...

നരിപ്പറമ്പില്‍ അത്യാധുനിക വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റോടു കൂടിയ പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലം പൂര്‍ണ്ണമായും തവനൂര്‍ നിയോജക മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധജലം ലഭിക്കും. 74.4 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി ഏകദേശം 66 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്താണ് നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്. പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യും.

പൊന്നാനി താലൂക്കിലെ ശുദ്ധജല ആവശ്യം 50 കൊല്ലം മുന്നില്‍ കണ്ട് കൊണ്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ കപ്പാസിറ്റിയോടു കൂടി വിതരണ ശൃംഖലയും പുതുക്കി പണിയും. അതിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായതോടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍ നിര്‍മ്മിക്കും.

Malappuram
English summary
Ponnani Drinking Water project inaugurated by Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X