Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി നില മെച്ചപ്പെടുത്തും, പൊന്നാനിയില്‍ ആദ്യ വോട്ടറായി ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് മെട്രാമാന്‍ ഇ ശ്രീധരന്‍. പാലക്കാട് വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പമെത്തി പൊന്നാനിയിലെ ബൂത്തില്‍ അദ്ദേഹം വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ ബൂത്തില്‍ ആദ്യ വോട്ടറായിരുന്നു ശ്രീധരന്‍. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ഇ ശ്രീധരന്‍. അടുത്തിടെയാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചതും ബിജെപിയില്‍ ചേര്‍ന്നതും. തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിയാകുകയായിരുന്നു. തന്റെ വരവോടെ ബിജെപിയുടെ പ്രതിഛായ മാറിയെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും ശ്രീധരന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

e

അതേസമയം, മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. 85 സീറ്റ് നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിരാവിലെ മുതല്‍ എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+