ഇത് ഇടതുപക്ഷ വിജയം: കള്ള പ്രചരണങ്ങളെ തലയുയർത്തി നേരിട്ട ചങ്കൂറ്റത്തിന്റെ വിജയം: പി ശ്രീരാമകൃഷ്ണന്‍
മലപ്പുറം: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി നന്ദകുമാറിന്‍റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഈ കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ഒന്നിനു പുറകെ ഒന്നായി വന്ന പ്രതിസന്ധികളിലെല്ലാം ജനങ്ങളൊന്നായി നിന്ന ഹൃദയപക്ഷത്തിന്റെ വിജയമാണ് ഇതെന്നായിരുന്നു പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കള്ള പ്രചരണങ്ങളെ തലയുയർത്തി നിന്ന് നേരിട്ട ചങ്കൂറ്റത്തിന്റെ വിജയമാണ്. അധികാര കസേരകളിൽ അള്ളിപിടിച്ചിരിക്കാതെ അവസരങ്ങൾ കൈമാറി പുതിയ ഊർജ്ജവും ആശയങ്ങളും സ്വാഗതം ചെയ്യുന്ന സജീവ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇതാണ് ജനാധിപത്യത്തിന്റെ വിജയം.
തങ്ങൾക്ക് ചുറ്റുമുള്ള രാഷ്ട്രീയ- സാമൂഹിക ചലനങ്ങളെ തൊട്ടറിഞ്ഞ്, വിശകലനം ചെയ്ത്, സ്വതന്ത്രമായ തീരുമാനമെടുക്കാൻ ഒരു ജനത പ്രാപ്തരാകുമ്പോഴാണ് അവിടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നത്.
കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത.
അതിലുപരി കേരളമെന്നും സഹവർത്തിത്വത്തിന്റെ നാടാണ്. അവിടെ വർഗ്ഗീയതയ്ക്ക് വളരാൻ ഇടം കിട്ടില്ല. വരട്ടു പാരമ്പര്യവാദളേക്കാൾ പുരോഗമനാശയങ്ങൾക്ക് വേരോട്ടമുള്ള മണ്ണാണിത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇത് ഇടതുപക്ഷത്തിന്റെ വിജയമാണ്. ഈ കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ഒന്നിനു പുറകെ ഒന്നായി വന്ന പ്രതിസന്ധികളിലെല്ലാം ജനങ്ങളൊന്നായി നിന്ന ഹൃദയപക്ഷത്തിന്റെ വിജയമാണ്. കള്ള പ്രചരണങ്ങളെ തലയുയർത്തി നിന്ന് നേരിട്ട ചങ്കൂറ്റത്തിന്റെ വിജയമാണ്. അധികാര കസേരകളിൽ അള്ളിപിടിച്ചിരിക്കാതെ അവസരങ്ങൾ കൈമാറി പുതിയ ഊർജ്ജവും ആശയങ്ങളും സ്വാഗതം ചെയ്യുന്ന സജീവ രാഷ്ട്രീയത്തിന്റെ വിജയമാണ്.
പുതിയ തലമുറയിൽ കേരള രാഷ്ട്രീയം അർപ്പിക്കുന്ന വിശ്വാസത്തിന്റെ വിജയമാണ്. വാക്കു മാറാത്ത ഉത്തരവാദിത്ത ബോധത്തിന്റെയും ജനകീയ പദ്ധതികളുടേയും വികസന മുന്നേറ്റങ്ങളുടേയും തുടർച്ചയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ വിജയം. ആത്യന്തികമായ ജയം സത്യത്തിനാണ് എന്നതിനുള്ള തെളിവാണ് ഈ വിജയവും തെരഞ്ഞെടുപ്പിനു ശേഷം വന്ന കുഴൽ പണ തട്ടിപ്പിന്റെ വാർത്തയുമടക്കമുള്ളവ. സ്വതന്ത്രമായി ചിന്തിച്ച്, സത്യത്തിനൊപ്പം നിന്ന കേരളീയ ജനയുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് അഭിവാദ്യങ്ങൾ.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications