തമിഴ്നാട്ടിലുണ്ടൊരു പൊന്നാനി... പൊന്നാനിക്കാര് പൊന്നാനി കാണാന്‍ പോയ കഥ ഇങ്ങനെ..!!
മലപ്പുറം: സ്ഥലങ്ങളുടെ പേര് ആരുടെയും കുത്തകയല്ല. ഒരേ പേരില്‍ പലയിടത്തും സ്ഥലങ്ങളുണ്ടാകും. മലബാര്‍ സമരകാലത്ത് നാടുകടത്തപ്പെട്ടവര്‍ എത്തിപ്പെട്ട സ്ഥലത്തിന് ജനിച്ചുവളര്‍ന്ന നാടിന്റെ പേരിട്ട നാട്ടുകഥകള്‍ നിരവധിയാണ്. മലപ്പുറത്തും കോഴിക്കോടുമുണ്ട് കോട്ടക്കല്‍. കൊല്ലത്തും കോഴിക്കോടുമുണ്ട് കൊല്ലം. തേടിപ്പിടിച്ചാല് ഇതിന് പിന്നിലെല്ലാം വലിയ കഥകളുമുണ്ടാകും. ചരിത്ര പ്രസിദ്ധമായ പൊന്നാനിയെ കുറിച്ച് കേള്‍ക്കാത്തവരില്ല. മലബാറിന്റെ മക്കയെന്നാണ് വിളിപ്പേര്. മലപ്പുറത്തെ ഈ പൊന്നാനി ഒരുകാലത്ത് വ്യാപാരികളുടെയും എഴുത്തുകാരുടെയും പണ്ഡിതന്മാരുടെയുമെല്ലാം സ്വാതന്ത്ര്യസമര പോരാളികളുടെയും കേളി കേട്ട നാടായിരുന്നു.
എന്നാല്‍ മലപ്പുറത്ത് മാത്രമല്ല പൊന്നാനിയുള്ളത്. തമിഴ്നാട്ടിലുമുണ്ട് പൊന്നാനി. ഇതുകേട്ട കൗതുകത്തില്‍ തമിഴ്നാട്ടിലെ പൊന്നാനി കാണാന്‍ രണ്ടു പേര് പുറപ്പെട്ടു. മലപ്പുറത്തെ പൊന്നാനിക്കാരായ ബഷീറും ജബ്ബാറും. അവര്‍ നടത്തിയ യാത്ര സംബന്ധിച്ച് ബഷീര്‍ തന്നെയാണ് ഫേസ്ബുക്കില്‍ സൂചിപ്പിച്ചത്. ഇനി അദ്ദേഹം പറയട്ടെ ബാക്കി...

പൊന്നാനിയെ തേടി പൊന്നാനിയില്‍ നിന്നും ...
---------------
തമിഴ്നാട്ടിലുമുണ്ടൊരു പൊന്നാനി. ഈ അറിവ് കിട്ടിയപ്പോഴാണ് ആ നാട് ചെന്ന് കാണണമെന്ന് പൊന്നാനിക്കാരായ എനിക്കും സുഹൃത്ത് ജബ്ബാറിനും പൂതി വന്നത്. ഗൂഗിളിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തി. ഗൂഡല്ലൂരിനടുത്ത് പന്തല്ലൂര്‍ ഭാഗത്താണ് ഈ പ്രദേശം. സ്ഥലത്തിന്റെ കിടപ്പ് ഏതാണ്ട് പിടികിട്ടിയതോടെ പൊന്നാനിയുടെ മണ്ണ് ചവിട്ടാന്‍ തന്നെയായി തീരുമാനം.
തമിഴ്നാട്ടിലെ പൊന്നാനിയെ തേടി കേരളത്തിലെ പൊന്നാനിക്കാരായ ഞങ്ങള്‍ രണ്ടു പേര് യാത്ര തിരിച്ചു. കേരള, തമിഴ്നാട് ബസ്സുകളിലായി മഞ്ചേരിയും നിലമ്പൂരും വഴിക്കടവും കടന്ന് നാടുകാണി ചുരം കയറിയിറങ്ങി പന്തല്ലൂര്‍ എന്ന തമിഴ് ടൗണിലെത്തി. കുടിയേറ്റ മലയാളികളുടെ നിറസാന്നിധ്യമുള്ള തേയിലക്കാടുകളാല്‍ അതിര്‍ത്തിയിടുന്ന കൊച്ചുപട്ടണം. പൊന്നാനിയിലേക്കുള്ള വഴി ചോദിച്ച് പന്തല്ലൂര്‍ ഓട്ടോഡ്രൈവറെ പരിചയപ്പെട്ടപ്പോള്‍ കക്ഷി മലപ്പുറത്ത് വേരുകളുള്ള മലയാളി അബൂതാഹിര്‍. പിതാവ് അബൂബക്കര്‍ തേയിലത്തോട്ടം സൂപ്പര്‍വൈസറായി എത്തി അവിടെ സ്ഥിരതാമസമാക്കിയ കുടുംബം. തേയിലക്കാടുകള്‍ക്കിടയിലൂടെ ഓട്ടോറിക്ഷയുമായി ഉള്‍ഗ്രാമത്തില്‍ ചെന്ന് ഞങ്ങള്‍ പൊന്നാനിയുടെ മണ്ണ് ചവിട്ടി.
നിഷ്കളങ്കത മുറ്റി നില്ക്കുന്ന പക്കാ ഗ്രാമം. നെല്ലിയാളം ഗ്രാമപഞ്ചായത്തിലാണ് ഈ പൊന്നാനി. അത്രവലിയതെന്ന് പറയാന്‍ കഴിയാത്ത ഒരു മഹാവിഷ്ണു ക്ഷേത്രം ആണ് ഉള്ളതില്‍ വലിയ കെട്ടിടം. നാട്ടിലെ ഓട്ടോറിക്ഷ സ്റ്റാന്റിനെ അനുസ്മരിപ്പിക്കുന്ന ബസ് സ്റ്റാന്റ്. നാട്ടുകാര്‍ മിക്കവരും തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരും ചെറുകിട കച്ചവടക്കാരും. നട്ടുച്ചക്കും നേരിയ തണുപ്പ് തഴുകുന്ന ഇളംകാറ്റ്.
ഏതെങ്കിലും കാലത്ത് ഞങ്ങളുടെ പൊന്നാനിയില്‍ നിന്ന് കുടിയേറിയ ആരോ വിളിച്ച പേരായിരിക്കുമോ ഈ പൊന്നാനി എന്ന് വെറുതെ സങ്കല്പിച്ചു. എന്നാല്‍ ഒരു പേരും ആരുടെയും കുത്തകയല്ല എന്നതാണ് വലിയ ശരി. പൊന്നാനിയില്‍ നിന്ന് പൊന്നാനിയെ തേടി ഇറങ്ങി ലക്ഷ്യം കണ്ട നിര്‍വൃതിയോടെ സ്വദേശമായ പൊന്നാനിയിലേക്ക് ഞങ്ങള്‍ മടങ്ങി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications