• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലെറ്. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്, പിന്നില്‍ ലീഗുകാരെന്ന് സിപിഎം

  • By Desk

മലപ്പുറം: താനൂര്‍ അഞ്ചുടി തീരദേശത്ത് നടന്ന പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ തീരദേശ റോഡ് ഷോയ്ക്ക് നേരെ കല്ലെറ്. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ചുടി സ്വദേശികളായ പൗറകത്ത് സുഹൈല്‍ (22), കുപ്പന്റെ പുരക്കല്‍ അഫ്രീദ് (20), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്‌നു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എല്‍ ഡി എഫിന് മറുപടിയുമായി കര്‍ഷകരിലേക്ക് നേരിട്ടിറങ്ങിചെന്ന് പ്രിയങ്ക; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളുമായി കൂടിക്കാഴ്ച നടത്തി, എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് പ്രിയങ്കയുടെ ഉറപ്പ്

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. റോഡ് ഷോ നടക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിന് രാത്രിയില്‍ സിപിഐ എം പ്രവര്‍ത്തകനായ കെ പി ഷംസുവിനെ വെട്ടി പരിക്കേല്‍പ്പിച്ച സ്ഥലത്തു നിന്നും 100 മീറ്റര്‍ വടക്ക് ഭാഗത്താണ് കല്ലേറുണ്ടായിരിക്കുന്നത്.

PV Anwar

കടുത്ത പരാജയ ഭീതിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും ലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ലീഗ് റോഡ് ഷോകളില്‍ പങ്കാളിത്തം കുറഞ്ഞതും അതേ സമയം എല്‍ഡിഎഫ് റോഡ് ഷോകളില്‍ ക്രമാതീതമായി പ്രവര്‍ത്തകര്‍ വര്‍ധിച്ചതിലും വിറളി പൂണ്ടാണ് ആക്രമണമുണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസവും എല്‍ഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. അതേ സമയം ലീഗ് അക്രമികള്‍ തന്നെ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് തീരദേശത്ത് സിപിഐ എം അക്രമം എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. നാട്ടുകാരും പൊലീസും ജാഗ്രത പുലര്‍ത്തണമെന്നും വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

വിജയരഥം തെളിച്ച് അഴിമുഖം മുതല്‍ പരപ്പനങ്ങാടി വരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി. റോഡിനിരുവശവും കാത്തു നിന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് മുന്നേറിയ അന്‍വറിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. അനൗണ്‍സ്‌മെന്റ് കേട്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചു.

മന്ത്രി കെ ടി ജലീലിനും വി അബ്ദു റഹ്മാന്‍ എംഎല്‍എയ്ക്കൊപ്പവുമായിരുന്നു റോഡ്‌ഷോ. പടിഞ്ഞാറക്കര അഴിമുഖത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളില്‍ യുവജനങ്ങള്‍ അണിനിരന്ന റോഡ്ഷോ കാണുവാനായി റോഡിന്റെ ഇരുവശങ്ങളിലും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും അന്‍വറിനെ ജനങ്ങള്‍ വരവേറ്റു. അഴിമുഖം, കൂട്ടായി, പറവണ്ണ, ഉണ്ണ്യാല്‍,താനൂര്‍ പ്രദേശങ്ങളിലൂടെ കടന്ന പോയ സ്വീകരണം പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram

English summary
Ponnani LDF candidate PV Anwar's road show attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more