പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ, ചെക്കനെ വധിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
മലപ്പുറം: സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പൊന്നാനി അഴീക്കൽ സ്വദേശി ഹംസത്താണ് പിടിയിൽ ആയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു സഹോദരിയുടെ മകളുടെ ഭർത്താവിനെ ഇയാൾ വധിക്കാൻ ശ്രമിച്ചത്.
ഹംസത്തിന്റെ സഹോദരിയുടെ മകൾ പൊന്നാനി സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെ ഉണ്ടായ കുടുംബ പ്രശ്നമാണ് വധ ശ്രമത്തിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, അക്രമത്തിൽ യുവാവിനും സഹോദരനും ഗുരുതരമായി പരുക്കേറ്റു. വധിക്കാൻ ശ്രമിച്ച ഹംസത്തിനും പരുക്കുണ്ടി. ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, ഇയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊന്തക്കാട്ടിലെത്തിച്ച് കൊടും പീഡനം; കാലിക്കറ്റ് സർവ്വകലാശായിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്താകും !
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥനായ മണികണ്ഠനെ കരാർ അടിസ്ഥാനത്തിൽ ആയിരുന്നു കാലിക്കറ്റ് സർവകലാശാലൽ നിയമിച്ചത്.
സംഭവത്തിന് പിന്നാലെ പോലീസ് മണികണ്ഠനെ കസ്റ്റഡിൽ എടുത്തു. വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ജൂൺ 29 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഡ്യൂട്ടി ചെയ്യുവെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥനായ മണികണ്ഠൻ വിദ്യാർത്ഥിയോട് ക്രൂരത നടത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയും ഒപ്പം മറ്റു സുഹൃത്തുക്കളും ക്യാമ്പസിനുള്ളിൽ നിൽക്കുന്നത് മണികണ്ഠന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് വിദ്യാർത്ഥികൾക്ക് അടുത്തെത്തി മണികണ്ഠൻ ഇവരെ ചോദ്യം ചെയ്തു. പ്രധാനഅധ്യാപകനെ വിവരം അറിയിക്കുമെന്നും വീട്ടുകാരോട് പലതും പറഞ്ഞ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമീപത്തുള്ള പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾക്ക് എതരെ പൊലീസി പരാതി ലഭിച്ചിരുന്നു.
'ഭര്തൃപീഡനമായിരുന്നു കാരണം'; അഫീലയുടെ മരണത്തില് ദുരൂഹതയെന്ന് കുടുംബം
ഇതിന് പിന്നാലെയാണ് പ്രതിയായ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിൽ എടുത്തത്. അതേസമയം, കേസിൽ അറസ്റ്റിൽ ആയിരിക്കുന്ന മണികണ്ഠൻ വിമുക്തഭടനാണ്. നിലവിൽ കരാർ ജീവനക്കാരനായി സർവ്വകലാശാലയിൽ തുടരുന്നനിടയിൽ ആയിരുന്നു സംഭവം.
സർവകലാശാലയിൽ നിന്നും ഇയാളെ പുറത്താക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. സർവ്വകലാശാലയ്ക്ക് സുരക്ഷ ഒരുക്കാൻ നിയമിച്ച ഉദ്യോഗസ്ഥൻ തന്നെ വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നു എന്ന സാഹചര്യത്തിലേക്കാണ് ആ കേസ് എത്തിയിരിക്കുന്നത്.
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ
പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയതിനാൽ തന്നെ ഉദ്യോഗസ്ഥനെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് പൊലീസ് എടുത്തിരിക്കുന്നത്. കസ്റ്റഡിൽ എടുത്ത ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ് എന്നാണ് വിവരം. അതേസമയം, ഗുരുതരമായ പോക്സോ വകുപ്പുകൾ ഇയാൾക്ക് എതിരെ ചുമത്തി എന്നാണ് പോലീസ് വ്യക്തമാക്കിയത്.