മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ളത്തിനായി അലഞ്ഞ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ 80കുടുംബങ്ങള്‍, രേഖകളല്ലാത്ത നിര്‍ധനരെ അവഗണിച്ച് ജനപ്രതിനിധികളും, തൊണ്ട നനയ്ക്കാന്‍ 250രൂപ കൊടുത്ത് കുടിവെള്ളം വാങ്ങണം!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുടിവെള്ളത്തിനായി അലഞ്ഞ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ 80 നിര്‍ധന കുടുംബങ്ങള്‍, രേഖകളല്ലാത്ത നിര്‍ധനരെ അവഗണിച്ച് ജനപ്രതിനിധികളും. കുടിവെള്ളമില്ലാതെ അലയുമ്പോഴും കാളികാവ് പൂങ്ങോട് നാല്‌സെന്റ് കോളനിക്കാരോടുള്ള അധികൃതരുടെ അവഗണനക്ക് മാറ്റമില്ല. രണ്ടുമാസമായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയില്‍ താല്‍ക്കാലികമായെങ്കിലും കുടിവെള്ളമെത്തിക്കാന്‍ ജനപ്രതിനിധികള്‍ക്കോ, പഞ്ചായത്തിനോ സാധിച്ചില്ല.

<strong>തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!</strong>തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!

പൂങ്ങോടിന് തൊട്ടടുത്ത പ്രദേശത്ത് എം.എല്‍.എ, എം.പി ഫണ്ടുകള്‍ ചെലവഴിച്ചു 13ലക്ഷംരൂപയുടെ ബ്രഹത് കുടിവെള്ള പദ്ധതിക്കു തുടക്കമിട്ടെങ്കിലും നിര്‍ധനകുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പൂങ്ങോടിനെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.കാളികാവ് പഞ്ചായത്തില്‍ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മേഖല പൂങ്ങോട് തന്നെയാണെന്ന് ജനപ്രതിനിധികള്‍ തന്നെ സമ്മതിക്കുമ്പോഴും, ഈമേഖലയില്‍ താമസിക്കുന്ന ഭൂരിഭാഗം പേരും പഞ്ചായത്തിന്റെ മിച്ചഭൂമി കയ്യേറി താമസിക്കുന്നവരാണെന്നതാണ് ഇവരെ അവഗണിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എൺപതോളം കുടുംബങ്ങൾ

എൺപതോളം കുടുംബങ്ങൾ

പൂങ്ങോട് നാലുസെന്റ് കോളനിയില്‍ 80ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ 30ഓളം കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമിയുടെ യഥാര്‍ഥ കൈവശാവകാശ രേഖയുളളുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുപോലെ തന്നെ റേഷന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു രേഖകള്‍ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. നിലിവില്‍ ഒന്ന് തൊണ്ട നനയ്ക്കണമെങ്കില്‍ ടാങ്കൊന്നിന് 250രൂപ വെച്ച് കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. പുറം നാടുകളില്‍നിന്ന് ഗുഡ്‌സില്‍ എത്തിക്കുന്ന വെള്ളമാണ് ഇവരുടെ ദാഹം ശമിപ്പിക്കുന്നത്.

അധികൃതർ ജാഗ്രത കാട്ടുന്നില്ല

അധികൃതർ ജാഗ്രത കാട്ടുന്നില്ല

വിവിധ പ്രദേശങ്ങളില്‍നിന്നും കുടിയിരുത്തപ്പെട്ട ഈ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമായ കുടിവെള്ളം ഒരുക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രതകാട്ടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്, കോളനിയില്‍ ജലനിധി പദ്ധതിയും അതിന് രണ്ട് വെള്ള ടാങ്കുമൊക്കെയുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നില്ല.കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടില്ല. കുഴല്‍ കിണര്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. വേനലായാല്‍ ശരാശരി ഒരു കുടുംബത്തിന് കുടിവെള്ളത്തിന് മാത്രമായി മാസം തോറും വന്‍തുക മുടക്കേണ്ട അവസ്ഥയാണുള്ളത്.എന്നാല്‍ തന്നെ ചിലപ്പോള്‍ പ്രാഥമിക കര്‍മ്മത്തിന് വരെ സമയത്തിന് വെള്ളം കിട്ടാറില്ലെന്ന് കോളനിക്കാര്‍ പറയുന്നു.

ഓരോ കുടുംബത്തിനും നാല് സെന്റ്

ഓരോ കുടുംബത്തിനും നാല് സെന്റ്

കാല്‍നൂറ്റാണ്ട് മുമ്പാണ് ഇരുപത് ഏക്കര്‍ വരുന്ന കോളനിയില്‍ വിവിധ പ്രദേശങ്ങളില്‍നിന്നു ആളുകളെ കൊണ്ടുവന്ന് കുടിയിരുത്തിയത്. ഓരോ കുടംബത്തിനും നാല് സെന്റ് വീതം ഭൂമി നല്‍കിയാണ് താമസിപ്പിച്ചത്. തുടക്കത്തില്‍ ഇരുപതോളം കുടുംബങ്ങളാണ് കോളനിയില്‍ താമസം തുടങ്ങിയത്. കുടിവെള്ളത്തിനായി കോളനിയില്‍ രണ്ടുകിണറുകളുണ്ടെങ്കിലും ഇവ വറ്റിവരണ്ടു. മുന്‍കാലങ്ങളില്‍ ഒരു കുടം വെള്ളത്തിന് അഞ്ച് രൂപ കൊടുത്തതാണ് ഇവര്‍ വാങ്ങിയിരുന്നത്.

വീട്ടമ്മമാർ കിണർ കുഴിക്കാനിറങ്ങി...

വീട്ടമ്മമാർ കിണർ കുഴിക്കാനിറങ്ങി...

എന്നാല്‍ ഇന്ന് വിലകൂടി, നേരത്തെ കോളനിയിലെ വെള്ള പ്രശ്‌നത്തിന് പരിഹാരം തേടി കോളനിയിലെ വീട്ടമ്മമാര്‍ തന്നെ കിണര്‍ കുഴിക്കാന്‍ ഇറങ്ങിയിരുന്നു. വാല്‍പറമ്പന്‍ മൈമൂന, കീടക്കല്ലന്‍ റുഖിയ, അമ്പലപ്പറമ്പന്‍ റംലത്ത്, വെള്ളാഞ്ചോസ ആമിന, മംഗലപ്പറമ്പന്‍ ഉമ്മുകുല്‍സു എന്നിവരുടെ നേതൃത്വത്തിലാണ് കിണര്‍ നിര്‍മാണം നടത്തിയിരുന്നത്. വീടുവെക്കാനുള്ള സ്ഥലം മാത്രമാണ് ഓരോ കുടുംബത്തിനും ഇവിടെയുള്ളത്. അതേ സമയം ഇന്നു മുതല്‍ കോളനിയില്‍ ടാങ്കില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ഡംഗം നീലേങ്ങാട് സെയ്തലവി പറഞ്ഞു.

സർക്കാരും കൈയ്യൊഴിയുന്നു

സർക്കാരും കൈയ്യൊഴിയുന്നു

എന്നാല്‍ ഈവെള്ളംകൊണ്ടുമാത്രം ഇവിടുത്തെ ക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്നും വലിയ കുടിവെള്ള പദ്ധതികള്‍ കോളനിയില്‍വന്നെങ്കിലെ ഇതിനൊരു പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാട്ടര്‍ കിയോസ്‌ക് പദ്ധതിയിലൂടെ കോളനിയിലെ ടാങ്കില്‍ വെള്ളംനിറച്ചുകൊടുത്തിരുന്നെങ്കിലും ഇത്തവണ ഇതും ഉണ്ടായില്ലെന്ന് കോളനിവാസികള്‍ പരിതപിക്കുന്നു.

വിദ്യാർത്ഥികളുടെ കൂട്ടായ്മ

വിദ്യാർത്ഥികളുടെ കൂട്ടായ്മ

അതേ കോളനിയില്‍ സ്ഥിരമായുണ്ടാകുന്ന കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കാളികാവിലെ വിദ്യാര്‍ഥി കൂട്ടയ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്ക് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തരശ്രദ്ധപതിപ്പിക്കണമെന്ന വിദ്യാര്‍ഥി കൂട്ടയ്മയുടെ അഭ്യര്‍ഥനയോട് അനുഭാവ പൂര്‍വമായി നടപടി സ്വീകരിക്കാമെന്ന് സബ്കലക്ടര്‍ മറുപടിനല്‍കി.

Malappuram
English summary
Poongod's people trroubled for watewr issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X