മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ ജനകീയ ഡോക്ടര്‍ അബ്ദുല്‍ കരീം അന്തരിച്ചു; കേളി കേട്ട 10 രൂപാ ഫീസ്

Google Oneindia Malayalam News

മലപ്പുറം: ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ജനകീയ ഡോക്ടര്‍ അബ്ദുല്‍ കരീം അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പകല്‍ 11ഓടെയാണ് മരണം. കബറടക്കം രാത്രി വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദില്‍ നടക്കും. 79 വയസായിരുന്നു. മറ്റ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഫീസ് കുത്തനെ ഉയര്‍ത്തിയപ്പോഴും 10 രൂപാ ഫീസ് ആണ് കരീം ഡോക്ടറുടെ ക്ലിനിക്കില്‍ വാങ്ങിയിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ആശ്രയ സ്‌കൂള്‍ തുടങ്ങിയ അദ്ദേഹം പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാരുണ്യ പദ്ധതിയുടെ അമരക്കാരനാണ്. വണ്ടൂര്‍ നിംസ് ആശുപത്രി ചെയര്‍മാനാണ്.

d

സാധാരണക്കാര്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ജീവിതം. ഫാറൂഖ് കോളജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ കരീം ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എട്ടാം ബാച്ചുകാരനായിട്ടാണ് 1970ല്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. എടവണ്ണ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. ക്യാന്‍സര്‍ ബാധിച്ചതോടെ അതിനെതിരായ പോരാട്ടത്തിന് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കി. പ്രവാസികളുടെ സഹായത്തോടെ തുടങ്ങിയ നിംസ് ആശുപത്രി കരീം ഡോക്ടറുടെ ചിന്തയില്‍ നിന്ന് ഉടലെടുത്തതാണ്.

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

Malappuram
English summary
Popular Doctor in Malappuram Abdul Kareem passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X