മലപ്പുറത്തിന്റെ 'പ്രാണവായു' മാതൃകയെന്ന് നടന്‍ മമ്മൂട്ടി; സഹായം എത്തിത്തുടങ്ങി
മലപ്പുറം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രാണവായു പദ്ധതിക്ക് തുടക്കം. കളക്ട്രേറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഓണ്‍ലൈന്‍ വഴി നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ജനകീയ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ പലരും സംഭാവനകള്‍ നല്‍കിത്തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ജനകീയ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുന്ന പ്രാണവായു പദ്ധതിക്ക് സഹായം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും. പദ്ധതി ജനകീയ വികസന മാതൃകയില്‍ മികച്ച പാരമ്പര്യമുള്ള മലപ്പുറത്തെ ജനത ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചെറിയ സഹായങ്ങള്‍ പോലും ഈ ഉദ്യമത്തില്‍ വിലമതിക്കാനാകാത്തതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എസ്ബിഐ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ ജില്ലാ കലക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് പ്രാണവായുവിലേക്കുള്ള സഹായധനം കൈമാറാം. അക്കൗണ്ട് നമ്പര്‍: 40186466130. IFSC: SBIN0070507. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288025362, 0483 2734988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അതേസമയം, മലപ്പുറത്ത് ഇന്ന് 1000ത്തില്‍ താഴെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 894 പേര്‍ക്് രോഗം ബാധിച്ചപ്പോള്‍ 1188 പേര്‍ രോഗമുക്തി നേടി. ടിപിആര്‍ നിരക്ക് 11.18 ശതമാനണ്. ജില്ലയില്‍ ഇതുവരെ 1,217 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications