പ്രവാസി ഡിവിഡണ്ട് പദ്ധതി സര്‍ക്കാരിന്റെ പുതിയ തട്ടിപ്പാണെന്ന് പ്രവാസി ലീഗ്
മലപ്പുറം: പ്രവാസികളുടെ നിക്ഷേപം സ്വരൂപിച്ച് പുതുതായി ആരംഭിക്കുന്ന പ്രവാസി ഡിവിഡണ്ട് പദ്ധതി സര്‍ക്കാരിന് പണമുണ്ടാക്കാനുള്ള ഒരു പുതിയ മാര്‍ഗം മാത്രമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പ്രസ്താവിച്ചു. വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രവാസി ലീഗ് വയനാട് കൂളിവയലില്‍ സംഘടിപ്പിച്ച പ്രവാസക്കാഴ്ച 2019 ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വിമാനത്താവളത്തെ രക്ഷിക്കുവാനും നിലനിര്‍ത്താനും പ്രവാസികളും രാഷ്ടീയ സാമൂഹിക സംഘടനകളും നിരന്തരം പോരാടുമ്പോള്‍ കേരള സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു ശതമാനമാക്കി നിശ്ചയിക്കുകയും കരിപ്പൂര്‍ വിമാനത്താവളത്തിന് 28 ശതമാനമാക്കി നിലനിര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനം പ്രവാസികളോടും നാടിനോടും കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ഈ വിവേചനം ഒഴിവാക്കുവാന്‍ അടിയന്തിര നടപടി വേണം ഹനീഫ ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.എം.ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി.എ സലാം സ്വാഗതം പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഹനീഫ മൂന്നിയൂര്‍, ടി.പി.എം ബഷീര്‍, റാഷിദ് ഗസ്സാലി ഇ.ടി.എം തലപ്പാറ എന്നിവര്‍ക്കുള്ള പുരസ്‌കാരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഡോ വി.പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സമ്മാനിച്ചു. ടി.കെ.മുഹമ്മദ് കുട്ടി ഹാജി പതാക ഉയര്‍ത്തി. പ്രവാസി ലീഗ് നേതാക്കളായ കെ നൂറുദ്ധീന്‍, ടി.എച്ച് കുഞ്ഞാലി ഹാജി, ഖാദര്‍ മടക്കിമല സി.കെ. മായന്‍ ഹാജി, പി.മുഹമ്മത് സ്റ്റാര്‍ അലവി ഹാജി പെരുവള്ളൂര്‍ റസാഖ് കൊടക്കാട് ,കെ.എം ഇസ്മായില്‍ .,അജ്മല്‍ ചൊക്‌ളി പ്രസംഗിച്ചു. . ഷരീഫ് കുറ്റൂര്‍, റാഷിദ് ഗസ്സാലി, ബാഷര്‍ മാസ്റ്റര്‍.ബാസിം ഗസ്സാലി ക്ലാസ്സെടുത്തു. സമാപന സമ്മേളനം ഡോ: വി.പി.അബദുല്‍ ഹമീദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.












Click it and Unblock the Notifications