• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കനകദുര്‍ഗയുടെ മക്കളെ ആര്‍ക്കൊപ്പം വിടണം? കനകദുര്‍ഗയോടും കുടുംബവത്തോടും 16ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം

  • By Desk

മലപ്പുറം: കനകദുര്‍ഗയോടും, കുടുംബവത്തോടും 16ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം, നിര്‍ദ്ദേശം മക്കളെ കാണാനുള്ള കനകദുര്‍ഗയുടെ പരാതിയെ തുടര്‍ന്ന്16ന് രാവിലെ 10.30ന് ഹാജരാവാനാണ് ചൈല്‍ഡ്‌വെല്‍ഫെയര്‍കമ്മിറ്റി നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം തനിക്ക് മക്കളെ കാണണമെന്ന ആവശ്യവുമായി കനകദുര്‍ഗ ശിശു ക്ഷേമ സമിതിക്ക് പരാതി നല്‍കിയിരുന്നു.

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന: ചാലക്കുടിയില്‍ യുവതി അറസ്റ്റില്‍

പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന സി.ഡബ്ല്യൂ.സി സമിതി സിറ്റിംഗിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി, ഭര്‍തൃമാതാവ് സുമതിയമ്മ എന്നിവരോട് മക്കളെയും കൊണ്ട് തവനൂരിലെ സി.ഡബ്ല്യു.സി കാര്യാലയത്തിലെത്താന്‍ നോട്ടീസ് നല്‍കിയത്. ഇതൊടൊപ്പം 16ന് ഹാജരാകാന്‍ കനകദുര്‍ഗക്കും നോട്ടീസയച്ചു. ചെയര്‍മാന്‍ അഡ്വ. ഹാരിസ് പഞ്ചിളി, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. കവിത ശങ്കര്‍ എന്നിവരുടെ സിറ്റിംഗിലാണ് നോട്ടീസ് അയച്ചത്.

Kanaka Durga

അതേ സമയം കനകദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ കുടുംബ പ്രശ്‌നമാക്കി മാറ്റാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ബി.ജെ.പിയും മറ്റുളള ചില സംഘടനകളും സഹോദരന്‍ ഭരത്ഭൂഷണെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെടുത്തിയതിന് ശേഷം കനകദുര്‍ഗയെ മലപ്പുറത്ത് നിന്നും ഓടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ബിന്ദു പറഞ്ഞു.

എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് മുമ്പ് തങ്ങള്‍ക്കിടെയില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും, ഇതിന് ശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നും കനകദുര്‍ഗ പറഞ്ഞു. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടുണ്ട്, പണംനല്‍കി സ്വാധീനിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും കനക ദുര്‍ഗ പറഞ്ഞു.

ചില മാധ്യമങ്ങളും ചാനലുകളും അടിസ്ഥാന രഹിതമായ ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ പോലും കനകദുര്‍ഗയെ തിരിഞ്ഞുനോക്കുന്നില്ലെന്നും വ്യാജ പ്രചരണം നടത്തുന്നതായി ബിന്ദു പറഞ്ഞു. ക്രിമിനല്‍ സ്വഭാവത്തിലൂടെ പെരുമാറുന്ന സഹോദരനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സഹോരനാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിറകില്‍ നില്‍ക്കുന്നത്. ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുകയാണ്.

കേരളത്തില്‍ നിന്നും വ്യാപകമായ പിന്തുണ കിട്ടുന്നുണ്ട്. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നുമാണ് പന്തുണ ലഭിക്കാത്തത്. സഹോദരന്‍ ഭരത് ഭൂഷണാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്താന്‍ കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുേമ്പാഴുണ്ടായിരുന്ന ബാഗില്‍ മാലക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വെച്ചതിന് ശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂടെയും പ്രചരിപ്പിച്ചത് സഹോദരനാണ്. പ്രത്യക്ഷത്തില്‍ അക്രമിക്കാന്‍ പറ്റില്ല എന്ന് കണ്ടതോടെയാണ് അവര്‍ കുടുംബത്തെ ഉപേയാഗിച്ച് വളഞ്ഞ വഴി അവര്‍ സ്വീകരിക്കുന്നത്. ഭര്‍തൃമാതാവിനെ പ്രലോഭിപ്പിച്ച് അവര്‍ മുഖേനയും പരുക്കേല്‍പ്പിക്കുന്നു.

വീട്ടിലേക്ക് കയറ്റില്ല എന്നോ, ഒരുമിച്ച് ജീവിക്കില്ല എന്ന നിലപാടോ ഭര്‍ത്താവിനില്ല. സംഘ്പരിവാര്‍ കുടുംബത്തെ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും അകറ്റിനിര്‍ത്തണെമന്ന ഉദ്ദേശത്തോടെയാണ് അവര്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. നിക്ഷിപ്ത താല്‍പ്പര്യം ഉപയോഗിച്ച് കലാപമുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് അവസരം നല്‍കേണ്ട എന്ന് കരുതിയാണ് ആദ്യതവണ മാറി നിന്നത്.

കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കാന്‍ കേരളത്തിലെ മുഴുവന്‍ പുരോഗമന ശക്തികളും മുന്നോട്ടുവരണെമന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തങ്ങളെകൂടാതെ മൂന്ന് പേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്നും ബിന്ദു പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെയും കുട്ടിയെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കുമെന്നും കനക ദുര്‍ഗ പ്രതികരിച്ചു.

Malappuram

English summary
Preferred to appear before Child Welfare Committee on 16th of Kanakadurga and Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X