മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രിയിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല; പെരിന്തല്‍മണ്ണയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു

  • By Desk
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: ആശുപത്രിയിലേക്ക് പോകാന്‍ വാഹനം കിട്ടാത്തതിനാല്‍ യുവതി വഴിയരികില്‍ പ്രസവിച്ചു. പെരിന്തല്‍മണ്ണയിലാണ് സംഭവം. അസം സ്വദേശിനിക്കാണ് ദുര്‍വിധി. എന്നാല്‍ പിന്നീട് പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും സൗജന്യ ചികില്‍സ നല്‍കുകയും ചെയ്തു. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

b

കോഴിഫാമിലെ ജീവനക്കാരാണ് യുവതിയും ഭര്‍ത്താവും. തൂത എടയ്ക്കാലിലാണ് ഇവരുടെ താമസം. നാല് മക്കളുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രിയില്‍ നേരത്തെ അഡ്മിറ്റായിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് പ്രസവ വേദനയുണ്ടായത്. മൂത്ത മകനെയും വിളിച്ച് ആശുപത്രിയിലേക്ക് പോകാന്‍ റോഡിലെത്തി.

വാഹനങ്ങളൊന്നും കിട്ടിയില്ല. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വേദന കടുത്തു. തുടര്‍ന്ന് വഴിയരികില്‍ ഇരുന്നു. ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പൊതുപ്രവര്‍ത്തകന്‍ നാസര്‍ തൂതയും സുഹൃത്തുക്കളുമെത്തി കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സ സൗജന്യമാക്കാന്‍ ആശുപത്രി തീരുമാനിച്ചു. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു.

രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗംരോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗം

എരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടിഎരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചുഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു

Malappuram
English summary
Pregnant woman to be delivered at road side in Perinthalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X