എട്ടു മാസം ഗര്‍ഭിണിയായ 23വയസ്സുകാരി തൂങ്ങി മരിച്ചു, സംഭവം മലപ്പുറം മൂത്തേടത്ത്
മലപ്പുറം: എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടക്കര മൂത്തേടം കാരപ്പുറം കല്‍ക്കുളം പെരുവപ്പാറ നീലികാവില്‍ വിനീത്ശ്രീയുടെ ഭാര്യ നിഥില (23) ആണ് മരിച്ചത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെ സ്വന്തം കടയടച്ച് ഭര്‍തൃപിതാവും മാതാവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
റിയാദില്‍ സോഫ സെറ്റി ജോലി ചെയ്തുവരുന്ന ഭര്‍ത്താവ് വിനീത്ശ്രീ രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. 2012 ഒക്‌ടോബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. മരണവിവരമറിഞ്ഞ് വിനീത് ശ്രീ ഇന്നലെ രാവിലെ നാട്ടിലെത്തി.

നിലമ്പൂര്‍ തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ചാലിയാര്‍ പെരുമ്പത്തൂര്‍ തുമ്പയില്‍ രവീന്ദ്രന്റെ മകളാണ് നിഥില. മാതാവ്: ഷീന. സഹോദരന്‍ : നിധിന്‍. മൂന്നര വയസ്സുള്ള ശിവരഞ്ജന്‍ എന്ന അപ്പു ഏകമകനാണ്.












Click it and Unblock the Notifications