മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരി സബ് ജയില്‍ അടച്ചുപൂട്ടി; തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ

Google Oneindia Malayalam News

മഞ്ചേരി: സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊറോണ രോഗം ബാധിച്ചതിനാല്‍ മഞ്ചേരിയിലെ സ്‌പെഷ്യല്‍ സബ് ജയില്‍ അടച്ചുപൂട്ടി. രോഗം ബാധിച്ചവരെ മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. രോഗമില്ലെന്ന് ഉറപ്പാക്കിയ തടവുകാരെ പൊന്നാനിയിലെയും പെരിന്തല്‍മണ്ണയിലേയും ജയിലുകളിലേക്ക് മാറ്റി. മലപ്പുറം ജില്ലയില്‍ രോഗം വന്‍ തോതില്‍ വ്യാപിക്കുന്നുണ്ട്. സമ്പര്‍ക്കം വഴിയാണ് രോഗം കൂടുന്നത്. മഞ്ചേരിയിലും രോഗ വ്യാപനം കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം സബ്ജയിലില്‍ പരിശോധന നടത്തിയത്.

j

28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൂപ്രണ്ട്, തടവുകാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 തടവുകാര്‍ക്കും രോഗം കണ്ടെത്തി. രോഗമില്ലാത്ത 22 തടവുകാരുണ്ട്. ഇതില്‍ പത്ത് പേരെ പെരന്തല്‍മണ്ണ സബ് ജയിലിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പൊന്നാനിയിലേക്കും മാറ്റി. രോഗമില്ലെന്ന് ഉറപ്പാക്കിയ ജീവനക്കാര്‍ ക്വാറന്റൈനിലാണ്. വെള്ളിയാഴ്ച മലപ്പുറം ജില്ലയില്‍ 298 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതില്‍ 57 പേരും മഞ്ചേരിയിലാണ്.

അതേസമയം, മഞ്ചേരി നഗരസഭയുടെ കീഴില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരി നോബിള്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യാമ്പസിലാണ് ആയിരം ബെഡ്ഡുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ 200 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കുടുംബശ്രീയുടെയും കീഴില്‍ മഞ്ചേരി നഗരസഭയുടെയും മെഡിക്കല്‍ കോളജിന്റെയും മേല്‍നോട്ടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി

ജില്ലയിലെ 15ാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണിത്. ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ഇതുവരെ 4000 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുട്ടിപ്പാലം സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലാണ് മഞ്ചേരിയിലെ ആദ്യ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കാറ്റഗറി എ, ബി വിഭാഗത്തില്‍പ്പെടുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച

Malappuram
English summary
Prisoners Confirms Coronavirus: Manjeri Sub Jail Closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X