മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ; പകല്‍ മൈക്ക് ഉപയോഗിക്കുന്നതിനും നിയന്ത്രണം

Google Oneindia Malayalam News

മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി കാലങ്ങളിലാണ് നിരോധനാജ്ഞ. ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായിട്ടാണ് നടപടി എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

k

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.
രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.
തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.
പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ;ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം

ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്‍, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്‍, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...

Malappuram
English summary
Prohibition Order Passed in Malappuram District for Next One week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X