ദേശീയപാത ഹിയറിങ്ങിനെതിരെ പ്രതിഷേധം ശക്തമാക്കി മലപ്പുറത്ത് ഇരകളുടെ കുടുംബ സംഗമങ്ങള്‍
മലപ്പുറം: ദേശീയപാത 66 ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന പദ്ധതി മൂലം ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമാവുന്നവര്‍ക്കുള്ള നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ തീരുമാനിക്കാതെ ഡിസംബര്‍ ആറാം തിയതി മുതല്‍ ഇരകളുടെ ഹിയറിങ്ങ് നടത്തി ആധാരങ്ങളും മറ്റു കൈവശരേഖകളും പിടിച്ചെടുക്കുവാനുള്ള റവന്യൂ- ഹൈവെ അതോറിറ്റി അധികൃതരുടെ നീക്കത്തിനെതിരെ ഇരകള്‍ക്കിടയില്‍ പ്രതിഷേധം അലയടിക്കുന്നു.
എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാത കടന്നു പോവുന്ന 4 താലൂക്കുകളില്‍പ്പെടുന്ന 23 വില്ലേജുകളിലും ഇരകളുടെ പ്രതിഷേധ സംഗമങ്ങള്‍ നടന്നുവരികയാണ്. ഇതിനകം സംഗമങ്ങള്‍ നടന്ന പൂവന്‍ചിന, കക്കാട്, ചേലേമ്പ്ര എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്

ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ച് 15ന് സ്ഥലമെടുപ്പ് ത്രി. എ നോട്ടിഫിക്കേഷനിറക്കി നാലാം ദിവസം തന്നെ മാര്‍ച്ച് 19ന് വന്‍ പോലിസ് വ്യൂഹത്തെ വിന്യസിച്ച് കൊണ്ട് കുറ്റിപ്പുറത്ത് സര്‍വ്വെ നടത്തിയത് നിയമ വിരുദ്ധമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി. ദേശീയപാത ആക്ട് 3 അ(സി) പ്രകാരം നോട്ടിഫിക്കേഷനിറക്കി ബാധിക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ആക്ഷേപങ്ങള്‍ ബോധിപ്പിക്കുവാന്‍ 2ഹ ദിവസമനുവദിച്ച് ഓരോരുത്തരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രമേ സര്‍വെ ആരംഭിക്കുവാന്‍ പാടുള്ളൂ എന്നിരിക്കെ മലപ്പുറം ജില്ലയില്‍ മാത്രം നിയമത്തെ കാറ്റില്‍പ്പറത്തി മാര്‍ച്ച് 19ന് തന്നെ കല്ലിട്ടത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സ്ഥലമെടുപ്പ് സര്‍വ്വെ കഴിഞ്ഞ ഉടനെ തന്നെ ത്രിഡി നോട്ടിഫിക്കേഷനും പുറപ്പെടുവിച്ച് വസ്തുവകകള്‍ കേന്ദ്രത്തിന്റെ അധീനതയിലേക്കു മാറ്റുകയും ചെയ്തു.മലപ്പുറത്തോടൊപ്പം സ്ഥലമെടുപ്പ് 3 അ വിജ്ഞാപനമിറക്കിയ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിയമാനുസൃതം നടപടികള്‍ മുന്നോട്ട് പോവുമ്പോള്‍ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറും കോംപീറ്റന്റ് അതോറിറ്റിയുമായ ജെ.ഒ അരുണിന്റെ നിയമവിരുദ്ധ നടപടികളെപ്പറ്റി ഇരകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.
അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ ,നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ പത്ര ദ്വാരാ നടത്തുന്ന വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് കുടുംബ സംഗമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. ജില്ലയില്‍ ഏറ്റെടുക്കപ്പെടുന്ന 400 ഏക്കര്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സെന്റൊന്നിന് കുറഞ്ഞത് 5 ലക്ഷം വെച്ചു കണക്കാക്കിയാല്‍ പോലും രണ്ടായിരം കോടി വേണം, കൂടാതെ പൊളിക്കപ്പെടുന്ന രണ്ടായിരത്തോളം കെട്ടിടങ്ങള്‍ക്ക് ഒരു കെട്ടിടത്തിന് അമ്പത് ലക്ഷം കണക്കാക്കിയാല്‍ പോലും ആയിരം കോടി രൂപ വേണം. കുഷിനാശം, തൊഴില്‍ നഷ്ടങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങി ഇതര വിഭാഗങ്ങളില്‍ നഷ്ട പരിഹാരം കൊടുക്കണമെങ്കില്‍ കുറഞ്ഞത് ആയിരം കോടിയുമടക്കം നാലായിരം കോടി രൂപ ജില്ലയില്‍ മാത്രം ആവശ്യമാണെന്ന് അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി.
എന്നാല്‍ മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നഷ്ട പരിഹാരം നല്‍കാനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത് 568 കോടി രൂപ മാത്രമാണ്. ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്യുന്ന നഷ്ട പരിഹാര ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കുവാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
തുച്ചമായ നഷ്ട പരിഹാരം മാത്രമേ ഇരകള്‍ക്കു ലഭിക്കൂ എന്ന് വ്യക്തമായിരിക്കെ, അക്കാര്യം മറച്ച് വെച്ച് ഒരടിസ്ഥാനവുമില്ലാത്ത വന്‍ വാഗ്ദാനങ്ങളാണ് ജില്ലാ ഭരണകൂടം ചൊരിയുന്നതെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു. ഇരകളെ പ്രലോഭനക്കുരുക്കില്‍പ്പെടുത്തി അവരുടെ അവശേഷിക്കുന്ന രേഖകള്‍ കൂടി കൈക്കലാക്കുവാനായി നടത്തുന്ന ഹിയറിങ്ങുമായി സഹകരിക്കില്ലെന്നും കൃത്യമായ നഷ്ട പരിഹാരം എത്രയെന്ന് ഓരോരുത്തരെയും മുന്‍ കൂട്ടി ബോധ്യപ്പെടുത്താതെ ഒരു രേഖയും കൈമാറില്ലെന്നും കുടുംബ സംഗമങ്ങള്‍ തീരുമാനിക്കുന്നു.
വെള്ളിയാഴ്ച്ച ജില്ലയില്‍ മൂന്നിയൂരിലെ വെളിമുക്ക്, എ.ആര്‍ നഗറിലെ അരീതോട്, കൊളപ്പുറം എന്നിവിടങ്ങളില്‍ കുടുംബ സംഗമം നടക്കുന്നുണ്ടെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.ശനിയാഴ്ച പൈങ്കണ്ണൂരിലും, ഞായറാഴ്ച വെന്നിയൂര്‍, സ്വാഗതമാട് എന്നിവിടങ്ങളിലും കുടുംബ സംഗമങ്ങള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട് പെരുവഴിയിലാകുമെന്ന ഭീതിയില്‍ ജീവിക്കുന്നവരെ സഹായിക്കുവാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയ സാമുദായിക നേത്യത്വങ്ങള്‍ ഇരകളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി. സര്‍വ്വെയുടെ സമയത്ത് ഇരകള്‍ക്ക് മികച്ച നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പ് പറഞ്ഞു കൊണ്ട് ഭൂമി വിട്ടുകൊടുക്കുവാന്‍ ആവശ്യപ്പെട്ട ജനപ്രതിനിധികളും മുഖ്യധാരാ പാര്‍ട്ടി നേതാക്കളും അവരുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നത് ജനവഞ്ചനയാണെന്ന് ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു. നഷ്ടപരിഹാര - പുനരധിവാസ വിഷയങ്ങളില്‍ കൃത്യവും സത്യസന്ധവുമായ തീരുമാനങ്ങള്‍ ഉണ്ടാക്കേണ്ട ബാധ്യത നിറവേറ്റുവാന്‍ അവര്‍ തയ്യാറാവണം. അതു വരെ ഹിയറിങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി












Click it and Unblock the Notifications